TopTop
Begin typing your search above and press return to search.

'ഗേള്‍ഫ്രണ്ട്‌സ് ആര്‍ വെരി എക്‌സ്‌പെന്‍സീവ് ഇന്‍ ഇന്ത്യ'

ഗേള്‍ഫ്രണ്ട്‌സ് ആര്‍ വെരി എക്‌സ്‌പെന്‍സീവ് ഇന്‍ ഇന്ത്യ

ടോവിനോ തോമസ് നായകനാകുന്ന കിലോ മീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സിന്റെ വാലന്റൈന്‍സ് ഡേ സ്‌പെഷല്‍ ടീസര്‍ പുറത്തിറങ്ങി. ടീസറില്‍ ഗേള്‍ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യത്തിന്, പ്രണയവും ഗേള്‍ഫ്രണ്ടും വളരെ ചിലവേറിയതാണെന്നും അതുകതൊണ്ട് തനിക്ക് ഗേള്‍ഫ്രണ്ട് ഇല്ലെന്നും വിനോദ സഞ്ചാരിയായ സുഹൃത്തിനെ പറഞ്ഞു മനസിലാക്കുന്ന ടൊവിനോയെ കാണാം.

ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയു കഥയാണ് കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് പറയുന്നത്. കാതറിനായി ഇന്ത്യ ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ്‌മോന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടോവിനോയെക്കൂടാതെ സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ് ,ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ഗോപി സുന്ദറും സിനു സിദ്ധാര്‍ത്ഥും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതം.


Next Story

Related Stories