TopTop
Begin typing your search above and press return to search.

VIDEO| നാദ വിസ്മയത്തിന് 81ാം പിറന്നാള്‍; രവീന്ദ്രന്റെ ആദ്യ ഗാനം യേശുദാസ് വേദിയില്‍ പാടുന്നത് കേള്‍ക്കാം

VIDEO| നാദ വിസ്മയത്തിന് 81ാം പിറന്നാള്‍; രവീന്ദ്രന്റെ ആദ്യ ഗാനം യേശുദാസ് വേദിയില്‍ പാടുന്നത് കേള്‍ക്കാം

മനുഷ്യ മനസില്‍ പ്രണയത്തിന്റെയും സന്തോഷത്തിന്റെയും ദുഖത്തിന്റെയുമൊക്കെ വൈകാരിക ഭാവങ്ങള്‍ നിറച്ച ഗായകന്‍ കെജെ യേശുദാസ് 81ന്റെ നിറവില്‍. മലയാളികള്‍ ഒരു നേരമെങ്കിലും കേള്‍ക്കാതെ പോകില്ല ഈ സ്വരം. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീത യാത്ര തലമുറകള്‍ പിന്നിട്ട് ഇന്നും മലയാളത്തിന്റെ മണ്ണില്‍ നിറഞ്ഞുനില്‍ക്കുന്നു.

പിതാവ് അഗസ്റ്റിന്‍ ജോസഫില്‍നിന്ന് സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ച യേശുദാസ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടെയും പഠനം തുടര്‍ന്നു. തൃപ്പൂണിത്തുറ ആര്‍എല്‍വി, തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജ് എന്നിവിടങ്ങളില്‍ പഠനം. കെആര്‍ കുമാരസ്വാമി അയ്യര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, വെച്ചൂര്‍ ഹരിഹര സുബ്രഹ്‌മണ്യ അയ്യര്‍, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ എന്നിവരിലൂടെ ശാസ്ത്രീയ സംഗീതത്തിന്റെ പുതിയ ദൂരങ്ങളിലേക്ക് നടന്ന യേശുദാസ് 1962ല്‍ എംബി ശ്രീനിവാസന്റെ സംഗീതത്തില്‍ കാല്‍പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണ ഗുരുവിന്റെ വരികള്‍ പാടിയാണ് ചലച്ചിത്ര ലോകത്തെത്തുന്നത്. പ്രതിഭാധനര്‍ക്കൊപ്പം ഹൃദയ സരസിലെ പ്രണയ പുഷ്പങ്ങള്‍ പോലെ, കാതില്‍ തേന്‍മഴയായി ആ ശബ്ദം തലമുറകളായി മലയാളികളുടെ ഹൃദയത്തെ മഥിച്ചുകൊണ്ടിരിക്കുന്നു, പല ഭാവത്തിലും താളത്തിലും.

1979ല്‍ ഇറങ്ങിയ ചൂള എന്ന സിനിമയില്‍ സത്യന്‍ അന്തിക്കാട് രചിച്ച് രവീന്ദ്രന്‍ ആദ്യമായി ഈണമിട്ട ഗാനം യേശുദാസ് വേദിയില്‍ ആലപിക്കുന്നത് കേള്‍ക്കാം.


Next Story

Related Stories