TopTop
Begin typing your search above and press return to search.

പരാതി നൽകിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല, അത്തരം ആരോപണങ്ങൾ വേദനയുണ്ടാക്കി: ഷംന കാസിം

പരാതി നൽകിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല, അത്തരം ആരോപണങ്ങൾ വേദനയുണ്ടാക്കി: ഷംന കാസിം

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ പരാതി നൽകിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് ഷംനാ കാസിം. എന്നാൽ സുഹൃത്തുക്കൾ അടക്കം അങ്ങനെയാണ് പറഞ്ഞത്. അത് വേദനയുണ്ടാക്കിയെന്നും ഷംന പ്രതികരിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

നിലവിൽ നടക്കുന്ന പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷംന വ്യക്തമാക്കി. പ്രൊഫഷണല്‍ സംഘമാണ് തട്ടിപ്പിന് പുറകിലെന്നും നടി ചൂണ്ടിക്കാട്ടി. മറ്റാരും തട്ടിപ്പിന് ഇരയാവരുത് എന്ന് കരുതിയാണ് തട്ടിപ്പ് സംഘത്തിന് എതിരെ നടപടിയുമായി മുന്നോട്ട് പോയതെന്ന് മാതാവ് പരാതി നൽകിയതിന് പിന്നാലെ ഷംന വ്യക്തമാക്കിയിരുന്നു.

വിവാഹാലോചനയുമായി വന്നവരാണ് പണം തട്ടാൻ ശ്രമിച്ചതെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അന്ന് ഷംനയുടെ പ്രതികരണം. വാഹാലോചനയുമായി വന്നവർ ഒരാഴ്ച കൊണ്ട് കുടുംബവുമായി അടുത്തു. കോവിഡ് കാലമായതിനാൽ ഇവരെ കുറിച്ച് നേരിട്ട് പോയി അന്വേഷിക്കാനായില്ല. ഇതിനിടെയാണ് വരനായി വന്നയാൾ പണം ആവശ്യപ്പെട്ടത്. ഇതോടെ സംശയം തോന്നുകയും പരാതിപ്പെടുകയുമായിരുന്നെന്നുമായിരുന്നു അറിയിച്ചത്.

അതേസമയം, തട്ടിപ്പുകേസുമായി ബന്ധപ്പെട്ട കേസില്‍ ഷംന കാസിമിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. നിലവില്‍ ഷൂട്ടിങ് ലൊക്കേഷനിലുള്ള നടി തിങ്കളാഴ്ച തിരിച്ചെത്തി മൊഴി നല്‍കുമെന്നാണ് വിവരം. ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ അഞ്ച് സംഘമായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ സ്വർ‌ണ്ണക്കടത്ത് ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.



Next Story

Related Stories