TopTop
Begin typing your search above and press return to search.

വണ്ടി നിര്‍ത്തി, മകളെ പോയിക്കണ്ട് അവള്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തു; നടന്‍ കൃഷ്ണ കുമാറിന്റെ കുറിപ്പ്

വണ്ടി നിര്‍ത്തി, മകളെ പോയിക്കണ്ട് അവള്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തു; നടന്‍ കൃഷ്ണ കുമാറിന്റെ കുറിപ്പ്

മകള്‍ ഇഷാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ കൃഷ്ണ കുമാര്‍ എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുന്നു. ഇഷാനി ആദ്യമായി അഭിനയിക്കുന്ന വണ്‍ എന്ന ലൊക്കേഷനില്‍ നിന്നു പകര്‍ത്തിയ ചിത്രമാണ് ഇത്.

'ഇഷാനിയുടെ ആദ്യ ചിത്രം വണ്ണിന്റെ ലൊക്കേഷനില്‍, അവള്‍ക്കൊപ്പം എടുത്ത ചിത്രം. പൊതുവേ മക്കളുടെ ലൊക്കേഷനില്‍ പോകാറില്ല. പക്ഷേ, ഇന്നലെ പാളയം വഴി പോകുമ്പോള്‍ ഷൂട്ടിങ് കാണാന്‍ കൂടി നില്‍ക്കുന്നവരെ കണ്ടു. അപ്പോഴാണ് ഇഷാനിയുടെ ഷൂട്ട് ആണ് എന്നറിഞ്ഞത്. വണ്ടി നിര്‍ത്തി കാരവനില്‍ പോയി കണ്ട് അവള്‍ക്കൊപ്പം ഒരു ഫോട്ടോയെടുത്തു. അഹാനയുടെ ആദ്യ ചിത്രത്തിന്റെ ഷൂട്ടിനിടയിലും ചിത്രം എടുത്തിരുന്നു' കൃഷ്ണ കുമാര്‍ കുറിക്കുന്നു.

മമ്മൂട്ടി നായകനാവുന്ന ചിത്രമാണ് വണ്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്‍. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.


Next Story

Related Stories