TopTop
Begin typing your search above and press return to search.

'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' വേള്‍ഡ് പ്രീമിയര്‍ റിലീസ് ഏപ്രില്‍ 11ന്

കൃഷ്ണന്‍കുട്ടി പണി തുടങ്ങി വേള്‍ഡ് പ്രീമിയര്‍ റിലീസ് ഏപ്രില്‍ 11ന്

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' റിലീസിന് ഒരുങ്ങുന്നു. സീ കേരളം ചാനലിലും സീഫൈവ് ആപ്ലിക്കേഷനിലൂടെയും സിനിമ പ്രേക്ഷകരിലേക്കെത്തും. ഈമാസം 11ന് വൈകുന്നേരം ഏഴിന് സീ കേരളത്തില്‍ നേരിട്ട് ചിത്രം പ്രദര്‍ശനത്തിനെത്തും. ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' എന്ന ചിത്രത്തിനു പിന്നാലെ ടിവിയില്‍ റിലീസ് ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'.

പാവ, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ ചിത്രങ്ങളൊരുക്കിയ സൂരജ് ടോം ആണ് സംവിധാനം. ഒരു ഹൊറര്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജിലേഷ്, സന്തോഷ് ദാമോദര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ജോയ് ജോണ്‍ ആന്റണി, അഭിജ ശിവകല, ജോമോന്‍ കെ ജോണ്‍, ടോമി കുമ്പിടിക്കാരന്‍, ഷെറിന്‍, ശ്രീലക്ഷ്മി തുടങ്ങിയവരും കഥാപാത്രങ്ങളാകുന്നു.

ഇഫാര്‍ മീഡിയ റാഫി മതിര അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് പെപ്പര്‍കോണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ നോബിള്‍ ജോസാണ്. സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന്റെ തിരക്കഥയും സംഗീതവും. ഗാനരചന ഹരി നാരായണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഛായാഗ്രഹണം ജിത്തു ദാമോദര്‍.


Next Story

Related Stories