മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ കുഞ്ചാക്കോ ബോബന് ഇന്ന് 44-ാം ജന്മദിനം. സിനിമ ലോകവും, ആരാധകരും ഇതിനോടകം തന്നെ താരത്തിന് ആശംസകളുമായി എത്തിക്കഴിഞ്ഞു. ചാക്കോച്ചനൊത്തുള്ള പഴയകാലം ചിത്രം പങ്കുവെച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
'കൈവീശി പിറന്നാള്‍ ആശംസിക്കാന്‍ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകള്‍...' ചാക്കോച്ചന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് രമേശ് പിഷാരടി കുറിച്ചു. 'ഇനിയും നമ്മള് ഒരുമിച്ച് സിനിമകള്‍ ചെയ്യും, ഇനിയും നമ്മള് ഞാന്‍ എന്നെങ്കിലും ജയിക്കുന്നത് വരെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ ഏറ്റുമുട്ടിക്കൊണ്ടേയിരിക്കും. പുറന്തനാള്‍ ആശംസകള്‍ ചാക്കോ ബോയ്' മിഥുന് മാനുവല്‍ തോമസ് ചാക്കോച്ചന് പിറന്നാള്‍ ആശംസിച്ചതിങ്ങനെ.
1997 ല്‍ അനിയത്തി പ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന് മലയാള സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് ഒരു ചോക്ലേറ്റ് ഹീറോയായി നിലനിന്ന ചാക്കോച്ചന് ഇടവേളയ്ക്ക് ശേഷം മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിച്ചു.