TopTop
Begin typing your search above and press return to search.

'ഏത് കൊറിയന്‍ പടമാണ്?' കുഞ്ചാക്കോ ചോദിച്ചു, 'ഇത് ഒരു കൊറിയന്‍ പടത്തിലും കാണാന്‍ പറ്റില്ല', യുവസംവിധായകന്റെ മറുപടി

ഏത് കൊറിയന്‍ പടമാണ്? കുഞ്ചാക്കോ ചോദിച്ചു, ഇത് ഒരു കൊറിയന്‍ പടത്തിലും കാണാന്‍ പറ്റില്ല, യുവസംവിധായകന്റെ മറുപടി

മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ രചിച്ച് കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ക്രൈം ത്രില്ലര്‍ അഞ്ചാം പാതിര 2020ല്‍ പ്രദര്‍ശനത്തിനെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. പോലീസ് കണ്‍സല്‍ട്ടിങ് ക്രിമിനോളജിസ്റ്റായിട്ടാണ് കുഞ്ചാക്കോ ബോബന്‍ ഇതില്‍ അഭിനയിക്കുന്നത്.

ഇതൊരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമാണെന്നും അഞ്ചും പാതിരായും തമ്മില്‍ എന്താണ് ബന്ധമെന്നാണ് ചിത്രം പറയുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. മാതൃഭൂമി വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയെ കുറിച്ചുള്ള അനുഭവങ്ങള്‍ താരം പങ്കുവെച്ചത്. ത്രില്ലര്‍ സിനിമകളുടേയും നോവലുകളുടേയും വലിയൊരു ആരാധകനാണ് താനെന്നും, അതിനാല്‍ തന്നെ ഒരു ത്രില്ലര്‍ സിനിമയില്‍ അഭിനയിക്കണം എന്നത് വലിയൊരു ആഗ്രഹമായിരുന്നെത്തും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

'സംവിധായകന്‍ മാനുവലിന് പറയാനുള്ള കഥ കേള്‍ക്കാന്‍ ആവശ്യപ്പെടുന്നത് നിര്‍മാതാവ് ആഷിക് ഉസ്മാനാണ്. ആട്, ആന്‍മരിയ കലിപ്പിലാണ് മുതലായ കോമഡി ഫീല്‍ഗുഡ് സിനിമചെയ്ത സംവിധായകനില്‍നിന്ന് ഇത്തരമൊരു കഥ പ്രതീക്ഷിച്ചിരുന്നില്ല. മിഥുന്‍ മാനുവലും-ക്രൈംത്രില്ലറും ആലോചിച്ചപ്പോള്‍ എത്തുംപിടിയും കിട്ടിയില്ല. നമ്മള്‍ പ്രതീക്ഷിക്കുന്ന ചേരുവയല്ല അഞ്ചാം പാതിരയുടേത്.

കഥ പറഞ്ഞുകഴിഞ്ഞ് ഞാന്‍ മിഥുനിനോട് ആദ്യം ചോദിച്ചത്, ഇതിനുപിറകില്‍ ഏതുകൊറിയന്‍പടമാണ് എന്നാണ്. പക്ഷേ, ആത്മവിശ്വാസത്തോടെ മിഥുന്‍ പറഞ്ഞത്, 'ഇത് ഒരു കൊറിയന്‍ പടത്തിലും കാണാന്‍ പറ്റില്ല' എന്നാണ്. ഇതൊരു യഥാര്‍ഥ സംഭവമാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും ചിലപ്പോള്‍ നടന്നതാകാമെന്നും' അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

'മുന്‍വിധിയോടെയാണ് മിഥുനില്‍നിന്ന് കഥകേള്‍ക്കാന്‍ ഇരുന്നത്. പുള്ളി പോയാല്‍ ഏതുവരെ പോകും എന്നൊരു ധാരണയായിരുന്നു.

കഥ മുന്നോട്ടുപോകവേ ഞാന്‍ വിചാരിച്ച വഴികളിലൂടെയല്ല സിനിമ പോകുന്നതെന്ന് മനസ്സിലായി. നമ്മള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത, വ്യത്യസ്തമായ വഴിത്തിരിവുകള്‍ വന്നുകൊണ്ടേയിരുന്നു. കഥ കേട്ടുകഴിഞ്ഞപ്പോള്‍ സമാനമായ കഥകളും നോവലുകളും ഇഷ്ടപ്പെടുന്ന എനിക്ക് സിനിമയും ഇഷ്ടമായി. പറഞ്ഞതുപോലെ കഥ ചിത്രീകരിച്ചാല്‍ നന്നാകുമെന്നാണ് ഞാന്‍ മിഥുനിനോട് പറഞ്ഞത്. അണിയറപ്രവര്‍ത്തകരെക്കുറിച്ച് സംവിധായകന്‍ വിശദീകരിച്ചതോടെ പിന്നീട് കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ലെന്നും' കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ഷൈജു ഖാലിദാണ് അഞ്ചാംപാതിരായുടെ ക്യാമറ. എഡിറ്റിങ് സൈജു ശ്രീധരന്‍, സംഗീതം സുഷിന്‍.


Next Story

Related Stories