ലാലും ലാല്‍ ജൂനിയറും ചേര്‍ന്നൊരുക്കുന്ന 'സുനാമി'യിലെ രസകരമായ ഗാനം 'സമാഗാരിസ' പുറത്തിറങ്ങി. ഇന്നസെന്റും സംഘവുമാണ് ഈ പാട്ട് പാടിയിരിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിങ്ങനെ ഇരുപതോളം താരങ്ങളുടെ പേജുകളിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്.
ഫാമിലി എന്റര്‍ടൈനറായ ചിത്രത്തിന്റെ നിര്‍മാണം പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന് ആന്റണിയാണ്. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ വരികളും ഒരുക്കിയിരിക്കുന്നത് ലാല്‍ തന്നെയാണ്.
അലക്സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേര്‍ന്നാണ്. പ്രവീണ്‍ വര്‍മയാണ് കോസ്റ്റ്യൂം ഡിസൈന്‍.
ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, ആരാധന ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു തുടങ്ങിയവര്‍ സിനിമയില്‍ അഭിനയിക്കുന്നു. അനഘ, ഋഷ്ദാന് എന്നിവര്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നു. അനൂപ് വേണുഗോപാലാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.