Top

ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ക്രിസ്മസിന് തീയറ്ററുകളില്‍

ആമിര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ ക്രിസ്മസിന് തീയറ്ററുകളില്‍

ആമിര്‍ ഖാന്റെ പുതിയ സിനിമ ലാല്‍ സിംഗ് ഛദ്ദ ഡിസംബര്‍ 25ന് ക്രിസ്മസ് ദിനത്തില്‍ തീയറ്ററുകളിലെത്തും. വീഡിയോയിലൂടെ ആമിര്‍ തന്നെയാണ ഇക്കാര്യം അറിയിച്ചത്. 1994ല്‍ പുറത്തിറങ്ങിയ ഫോറസ്റ്റ് ഗംപ് എന്ന ഹോളിവുഡ് സിനിമയുടെ ഹിന്ദി റീമേക്ക് ആയ ലാല്‍ സിംഗ് ഛദ്ദയില്‍ ആമിര്‍ ഖാനൊപ്പം കരീന കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അദ്വൈത് ചന്ദനാണ് സംവിധാനം. നടന്‍ അതുല്‍ കുല്‍ക്കര്‍ണിയും എറിക് റോത്തും ചേര്‍ന്ന് രചന നിര്‍വഹിച്ചിരിക്കുന്നു.

ഫോറസ്റ്റ് ഗംപിലെ അവസാന രംഗത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഒരു വെള്ള തൂവൽ അന്തരീക്ഷത്തില്‍ പാറി നടക്കുന്നതിന്റെ ദൃശ്യമാണ് ആമിര്‍ ഖാന്‍ പങ്കുവച്ച വീഡിയോയിലുള്ളത്. ക്യാ പതാ ഹം മേ ഹേ കഹാനി എന്ന പാട്ട് പശ്ചാത്തലത്തില്‍. ഈ വരികള്‍ ആമിറിന്റെ ട്വീറ്റിലുണ്ട്. ചിത്രത്തിലെ ആമിറിന്റെ ഗെറ്റ് അപ്പുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സിനിമയ്ക്കായി 20 കിലോ ശരീര ഭാരം കുറയ്ക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ നല്‍കിയ അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. പ്രീതം ആണ് ലാല്‍ സിംഗ് ഛദ്ദയുടെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും വയാകോം 18നും ചേര്‍ന്നാണ് ലാല്‍ സിംഗ് ഛദ്ദ നിര്‍മ്മിച്ചിരിക്കുന്നത്.



1986ല്‍ പുറത്തിറങ്ങിയ വിന്‍സ്റ്റണ്‍ ഗ്രൂമിന്റെ നോവല്‍ 1994ല്‍ റോബര്‍ട്ട് സെമിക്കിസ് അതേപേരില്‍ സിനിമയാവുകയായിരുന്നു. ടോം ഹാങ്ക്‌സ് ആണ് ഫോറസ്റ്റ് ഗംപില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 20ാം നൂറ്റാണ്ടില്‍ യുഎസ് ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചയാണ് ഫോറസ്റ്റ് ഗംപ് എന്ന കഥാപാത്രം. റോബിന്‍ റൈറ്റ്, ഗാരി സിനിസി, സാലി ഫീല്‍ഡ്, ഹാലി ജോയല്‍ ഓസ്‌മെന്റ്, മികെറ്റി വില്യംസണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.



Next Story

Related Stories