TopTop
Begin typing your search above and press return to search.

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ: ആമസോണ്‍ റിലീസ് വിവാദത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ: ആമസോണ്‍ റിലീസ് വിവാദത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി

തീയറ്ററുകള്‍ അടച്ചിട്ടതോടുകൂടി ചില സിനിമകള്‍ ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ്. അത്തരത്തില്‍ ജയസൂര്യയുടെ സൂഫിയും സുജാതയും എന്ന സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുകയാണെന്ന് നിര്‍മാതാവ് വിജയ് ബാബു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ തീയറ്റര്‍ ഉടമകള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വിജയ് ബാബുവിന്റെയോ ജയസൂര്യയുടെയൊ ഒരു സിനിമയും ഇനി തീയറ്റര്‍ കാണില്ല എന്നായിരുന്നു എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ഭീഷണി.

ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്‍ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ എന്നും ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നുമാണ് അദ്ദേഹം പറയുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തങ്ങളുടെ സിനിമകള്‍ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിര്‍മാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.

നിലവില്‍ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്‍ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്.


Next Story

Related Stories