TopTop
Begin typing your search above and press return to search.

താടിയും മുടിയും നീട്ടാൻ പറ്റിയ സമയം, വെട്ടാനും; കോവിഡ് കാലത്തെ താരങ്ങളുടെ 'വിനോദങ്ങൾ'

താടിയും മുടിയും നീട്ടാൻ പറ്റിയ സമയം, വെട്ടാനും;  കോവിഡ് കാലത്തെ താരങ്ങളുടെ വിനോദങ്ങൾ

കോവിഡ് മഹാമാരി ലോകത്തെമ്പാടും ജനങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. എല്ലാ മേഖലകളും നിലച്ചതോടെ ആളുകള്‍ മാസങ്ങളോളം പുറത്തിറങ്ങാനാവാതെ ചുമരുകള്‍ക്കുള്ളില്‍ കുരുങ്ങി. സാധാരണ രുപം വിട്ട് പലരും പ്രതീക്ഷിക്കാനാവാത്ത തരത്തില്‍ മാറുന്ന കാഴ്ചകളും ഈ ദിനങ്ങളില്‍ കണ്ടു. വെട്ടിയൊതുക്കിയ താടിയുമായി പ്രത്യക്ഷപ്പെട്ടിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ പോലും പ്രകടമായ മാറ്റങ്ങള്‍ കാണാം.

സിനിമ താരങ്ങളാണ് ഈ പട്ടികയില്‍ മറ്റൊരു വിഭാഗം. താടിയും മുടിയും വളര്‍ത്തി വ്യത്യസ്ഥ ലുക്കിലാണ് ഇപ്പോള്‍ മിക്കതാരങ്ങളും. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെടുകയും എല്ലാം സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുമ്പോള്‍ പുതിയ ലുക്കിനോട് വിടപറയാന്‍ മടിയുണ്ടെന്നാണ് പലരും പറയുന്നത്. കോവിഡ് കാലത്ത് മലയാളത്തിലെ ചില താരങ്ങളുടെ മാറ്റങ്ങള്‍ ഇങ്ങനെയാണ്.

മമ്മുട്ടി

ഫോട്ടോ ഗ്രാഫിയും ജിം വര്‍ക്കൗട്ടുമായി സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു ഇക്കഴിഞ്ഞ കാലങ്ങളില്‍ മെഗാസ്റ്റാര്‍. കുഞ്ഞ് പോണിടൈലുമായുള്ള മമ്മുട്ടിയുടെ ഫോട്ടോ ഇതിനോടകം തന്നെ വൈറല്‍ ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു.

കുഞ്ചാക്കോ ബോബന്‍

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മാര്‍ട്ടിന്‍ പ്രകാട്ടിന്റെ നായാട്ട് എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു കുഞ്ചാക്കോ ബോബന്‍. പോലീസ് ഓഫീസറായുള്ള കഥാപാത്രത്തിന് മിലിറ്ററി കട്ട് ഹെയര്‍ സ്റ്റൈലുമായിട്ടായിരുന്നു ഈ സമയം. എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ ഇപ്പോള്‍ ലുക്ക് തന്നെ മാറ്റി. നീണ്ട മുടിയും വലിയ താടിയും വളര്‍ന്നിരിക്കുന്നു. രാമന്റെ ഏദന്‍ തോട്ടം എന്ന സിനിമയിലേതിന് സമാനമാണ് ഇപ്പോള്‍ രുപമെന്നും കുഞ്ചാക്കോ ബോബന്‍ തന്നെ പറയുന്നു. പുതിയ ലുക്ക് ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നായാട്ടിനായി വീണ്ടും മുടി വെട്ടാന്‍ ഒരുങ്ങുകയാണ് താനെന്നും വ്യക്തമാക്കുകയാണ് താരം.

View this post on Instagram

🙌🏽Framing your mind...♥️♥️

A post shared by Kunchacko Boban (@kunchacks) on

ടൊവിനോ തോമസ്

താടിയെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനൊ തോമസ്. ലോക്ക്ഡൗണ്‍ കാലം തന്റെ പുതിയ സിനിമയ്ക്കുവേണ്ടിയുള്ള ലുക്കിലേക്കുള്ള മാറ്റം കൂടിയായിരുന്നു ടൊവിനോക്ക് ഇക്കാലം. ജിമ്മില്‍ നിന്നുള്ള ഫോട്ടോയും വിഡിയോകളും ഇതിനോടകം തരംഗമായി കഴിഞ്ഞിരുന്നു. ഇതിനൊപ്പം തന്നെ ശ്രദ്ധേയമാവുകയാണ് പുതിയ ലുക്കും.

നീണ്ട താടിയും മുടിയും വളരെ ഇഷ്ടമാണ്, സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഇവയില്‍ രൂപമാറ്റം വരുത്താറുളളത്. ഇപ്പോഴത്തെ ലുക്ക് മിന്നല്‍ മുരളിക്ക് വേണ്ടി തുടരുന്നതാണെന്നും താരം പറയുന്നു.

സണ്ണി വെയിന്‍

ലോക്ക്ഡൗണ്‍ കാലത്തെ രൂപമാറ്റത്തില്‍ അതിശയിപ്പിച്ച താരമാണ് സണ്ണി വെയിന്‍. ചുരുണ്ട മുടിയും നീണ്ട താടിയുമായി സണ്ണി വെയിന്‍ പങ്കിവച്ച ഫോട്ടോ ആരോധകര്‍ നേരത്തെ തന്ന ഏറ്റെടുത്തിരുന്നു. രാജീവ് രവി ചിത്രം തുറമുഖത്തിനായി സ്വീകരിച്ച ലുക്കില്‍ മാറ്റങ്ങളില്ലാതെ എഴുമാസം തുടരുകയായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ ഈ ലുക്ക് വലിയ ഇഷ്ടമാണെന്നും താരം പറയുന്നു. കണ്ണാടിയില്‍ നോക്കുമ്പോള്‍ നിയാണ്ടര്‍താല്‍ മനുഷ്യനെ പോലുണ്ടെന്നാണ് സണ്ണിവെയിന്‍ നല്‍കുന്ന പ്രതികരണം.

View this post on Instagram

Sunday Unlocked @biju_bhaskar_sami @_stett

A post shared by SUNNY☀️ (@sunnywayn) on

ഉണ്ണിമുകുന്ദന്‍

കഴിഞ്ഞ നാല് മാസത്തിനിടെ മുടി വെട്ടിയിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ലോക്ക് ഡൗണിന് മുമ്പ് മേപ്പടിയാന്‍ ഉള്‍പ്പെടെ രണ്ട് ചിത്രങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോഴുള്ള ലുക്കില്‍ നിന്നും വ്യത്യസ്ഥമായിരുന്നു കഥാപാത്രം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതേ ലുക്കുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു എന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കുന്നു.

നീണ്ട് ചുരുണ്ട മുടിയും താടിയുമായി പഴയ ചാര്‍ളി ലുക്കിലേക്ക് മടങ്ങിയ ദുല്‍ഖര്‍ സല്‍മാനും, നീണ്ട് നരച്ച താടിയും മുടിയുമായി നന്ദുവും ലുക്കില്‍ വ്യത്യസ്ഥരാവുകയാണ് ഇക്കാലയളവില്‍.

View this post on Instagram

Unni woke up in the 1980's 🤪 — #TeamUM

A post shared by Unni Mukundan (@iamunnimukundan) onNext Story

Related Stories