TopTop
Begin typing your search above and press return to search.

ലോക് ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം പേര്‍ കണ്ടത് രാമായണമാണെങ്കിലും തിരഞ്ഞത് കനിക കപൂറിനെ

ലോക് ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റില്‍ ഏറ്റവുമധികം പേര്‍ കണ്ടത് രാമായണമാണെങ്കിലും തിരഞ്ഞത് കനിക കപൂറിനെ

ലോക് ഡൗണ്‍ കാലത്ത് ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രിറ്റി കോവിഡ് വിവാദ നായിക കനിക കപൂര്‍! ലോക്ഡൗണ്‍ കാലത്ത് ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ പരതിയ കാര്യങ്ങള്‍ യാഹൂ ഇന്ത്യയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ലോക് ഡൗണിനു മുമ്പ് വരെ ആ സ്ഥാനത്തുണ്ടായിരുന്ന പ്രിയങ്ക ചോപ്രയെയും അവര്‍ക്ക് പിന്നിലുണ്ടായിരുന്ന കത്രീന കൈഫിനെയും ദീപിക പദുകോണിനെയും പിന്നിലാക്കിയാണ് ബോളിവുഡ് ഗായിക കനിക ഈ ലിസ്റ്റില്‍ ഒന്നാമതെത്തിയത്. കോവിഡ് തന്നെയാണ് കനികയെയും മോസ്റ്റ് സെര്‍ച്ചെഡ് സെലിബ്രിറ്റിയാക്കിയത്. ലണ്ടനില്‍ നിന്നും മടങ്ങിയെത്തിയ കനിക കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്ക് വിധേയയാകാതെ അവര്‍ പുറത്തു കടന്നതും സെല്‍ഫ് ക്വാറന്റൈനില്‍ പോകാതെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതുമൊക്കെ വന്‍ വിവാദമായിരുന്നു. ആ പാര്‍ട്ടിയില്‍ പങ്കെടുത്ത രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ, മകന്‍ ദുഷ്യന്ത് സിംഗ്, ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് എന്നിവരും ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടി വന്നു. രാഷ്ട്രീപതി ഭവന്‍ വരെ രോഗഭീതിയിലായി. തുടര്‍ന്ന് ഭോപ്പാല്‍ പൊലീസ് കനികയ്‌ക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. ചികിത്സയിലിരുന്ന ആശുപത്രിയിലെ ഡോക്ടര്‍മാരും കനികയ്‌ക്കെതിരേ രംഗത്തു വന്നിരുന്നു. കനിക താരജാട കാണിക്കുകയാണെന്നും തങ്ങളെ അനുസരിക്കുന്നില്ലെന്നുമായിരുന്നു അധികൃതരുടെ പരാതി. ഒടുവില്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവ് ആയി ആശുപത്രി വിടുന്നതുവരെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു കനിക കപൂര്‍. അതേസമയം പുരുഷ താരങ്ങളില്‍ അമിതാഭ് ബച്ചനും രജനികാന്തുമാണ്.

എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ ലോക് ഡൗണിനു മുമ്പ് കൂടുതലായി ഇന്റര്‍നെറ്റില്‍ ആളുകള്‍ കൂടുതലായി കണ്ടിരുന്ന പരിപാടികള്‍ ബിഗ് ബോസ്, ഡ്രൈവ്, തന്‍ഹാജി, ഹൗസ്ഫുള്‍4, ഗുഡ് ന്യൂസ് എന്നിവയായിരുന്നുവെങ്കില്‍ ലോക് കാലത്ത് അവയെയെല്ലാം കടത്തിവെട്ടി ഉപഭോക്താക്കള്‍ സെര്‍ച്ച് ചെയ്ത പേര് രാമായണം എന്നായിരുന്നുവെന്നാണ് യാഹൂ പറയുന്നത്. ലോക്ഡൗണിനോടനുബന്ധിച്ച് ദൂര്‍ദര്‍ശനില്‍ രാമായണം പുനഃസംപ്രേക്ഷണം ചെയ്യുന്നുണ്ട്. രാജ്യത്ത് ടെലിവിഷന്‍ പരിപാടികളില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളതും രാമായണത്തിനാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ചാനല്‍ ദൂരദര്‍ശനും. കോവിഡിന്റെ പശ്ചാത്തലത്തില്‍ മഹാമാരികളെ അധികരിച്ചുള്ള സിനിമകളില്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്തത് ഹോളിവുഡ് ചിത്രം കന്റാജിയന്‍ ആണെന്നാണ് യാഹൂ പറയുന്നത്.

കോവിഡ് തന്നെയാണ് സെര്‍ച്ചിംഗ് വേഡുകളില്‍ ഏറ്റവും മുന്നിലുളളത്. COVID-19 updates', 'Symptoms of COVID-19', 'COVID-19 treatment', 'COVID-19 death toll' and 'live COVID-19 tracker എന്നിവയാണ് കോവിഡുമായി ബന്ധപ്പെട്ട് തിരച്ചലില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിലൂടെ ചര്‍ച്ചയായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ എന്ന പേരും ഇന്റര്‍നെറ്റിലെ മോസറ്റ് സെര്‍ച്ച്ഡ് വേഡുകളില്‍ ഒന്നാണ്. സാമൂഹിക അകലം, കൊറോണയ്ക്കുള്ള വാക്‌സിന്‍ എന്നിവയെക്കുറിച്ചും ജനങ്ങള്‍ കൂടതലായി പരതി. എന്താണ് കൊറോണ വൈറസ്. എത്രകാലം വൈറസ് നിലനില്‍ക്കും, മാസ്‌ക്കുകള്‍ എങ്ങനെ വീട്ടില്‍ നിര്‍മിക്കാം, കൊറോണയ്‌ക്കെതിരേ ഏതെങ്കിലും വാക്‌സിന്‍ നിലവിലുണ്ടോ?, വായുവിലൂടെ വൈറസ് പകരുമോ? ക്വാറന്റൈന്‍ സമയത്ത് ഒരു കൊറോണ വൈറസ് ബാധിതന് എന്ത് സംഭവിക്കും തുടങ്ങിയ ചോദ്യങ്ങളും വലിയതോതിലാണ് ഉയര്‍ന്നത്.


Next Story

Related Stories