അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചെറുപ്പം മുതൽ കണ്ടിട്ടുണ്ട്, ആക്ടിങ് ഈസ് നോട്ട് മൈ പാഷൻ- മാളവിക ജയറാം

മലയാളികളുടെ പ്രിയ താരജോഡികളാണ് പാര്‍വ്വതിയും ജയറാമും. അവരുടെ മക്കളായ കണ്ണനും ചക്കിയും കുട്ടിക്കാലംതൊട്ടെ മലയാളികല്‍ക്ക് സുപരിചിതരുമാണ്. നായകനായി കാളിദാസന് മലയാള സിനിമയിലേക്ക് എത്തിയതിന് പിന്നാലെ മാളവിക മോഡലിങ്ങിലേക്ക് ചുവട്വെച്ചിരുന്നു. അഭിനയത്തിന്റെ ആദ്യ പടിയായാണ് മോഡലിങ്ങിലേക്കെത്തിയതെന്നാണ് പലരും കരുതുന്നതെന്നും എന്നാല്‍ തനിക്ക് അഭിനയം പാഷനല്ലെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ മാളവിക. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മാളവിക തന്റെ ഇഷ്ടങ്ങളെ കുറിച്ചും താല്‍പ്പര്യങ്ങളെ കുറിച്ചും പറഞ്ഞത്.
'സിനിമ എന്റെ അരികില്‍ തന്നെയുണ്ട്. അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകള്‍ ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്നയാളാണ് ഞാന്‍. ജീവിതത്തില്‍ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്. ആ ബഹുമാനം നിലനിര്‍ത്തി തന്നെയാണ് പറയുന്നത്. 'ആക്ടിങ് ഈസ് നോട്ട് മൈ പാഷന്.' ഒരിക്കല്‍ പോലും എനിക്ക് താല്പര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയംമെന്നാണ് മാളവിക അഭിമുഖത്തില്‍ പറഞ്ഞത്.
താന്‍ ഫുട്ബോള്‍ പ്രാന്തിയാണെന്നും, സ്കൂളിലും കോളേജിലും ഫുട്ബോള്‍ ടീമിലും ഉണ്ടായിരുന്നെന്നും മാളവിക പറയുന്നു.