TopTop
Begin typing your search above and press return to search.

'നന്നായി ഉണര്‍ത്തിയല്ലോ ഹിന്ദുവിനെ'; ടൊവിനോ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമ

നന്നായി ഉണര്‍ത്തിയല്ലോ ഹിന്ദുവിനെ; ടൊവിനോ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റ് തകര്‍ത്തതില്‍ പ്രതിഷേധവുമായി മലയാള സിനിമ

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിനു വേണ്ടി ആലുവ മണപ്പുറത്ത് തയ്യാറാക്കിയ ഷൂട്ടിംഗ് സെറ്റ് വര്‍ഗീയവാദികള്‍ തകര്‍ത്തത്തില്‍ ശക്തമായി പ്രതിഷേധിച്ച് മലയാള സിനിമാ ലോകം. സിനിമ സംഘടനകളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തു വന്നിരിക്കുന്നത്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നതാണ് എല്ലാവരും ശക്തമായി ആവശ്യപ്പെടുന്നത്.

'നന്നായി ഉണര്‍ത്തിയല്ലൊ ഹിന്ദുവിനെ..മരവും ,ആണിയും കൊണ്ട് കുറച്ചു മനുഷ്യര്‍ ഒരു സിനിമക്ക് വേണ്ടി ഉണ്ടാക്കിയ ഈ സാങ്കല്‍പ്പിക ദേവാലയം എങ്ങനെയാണ് നിങ്ങളുടെ മതവികാരത്തെ വൃണപ്പെടുത്തിയത് എന്ന് മനസ്സിലാകുന്നില്ല' -സംവിധായകന്‍ മനു അശോകന്‍

'ഇത്രയേറെ വിഷചിന്തകളുമായി ഈ നാട്ടിലും ആളുകള്‍ ജീവിക്കുന്നു എന്നറിയുന്നത് തന്നെ വേദനയാണ് ചെയ്ത നെറികേടിനു കൂട്ടു പിടിക്കുന്നതോ മഹാദേവനെ.. പുള്ളിക്ക് അമ്പലവും പള്ളിയുമെല്ലാം ഒന്നാണെന്നും,പേരുകള്‍ക്ക് മാത്രമാണ് മാറ്റമെന്നും, ദൈവത്തിനു മാറ്റമില്ലെന്നും ഇവര്‍ക്കാരാ ഒന്ന് പറഞ്ഞുകൊടുക്കുക. ഇതിനെന്തായാലും മഹാദേവന്‍ അനുഗ്രഹിക്കും, അത് വിയൂര്‍ ആണോ പൂജപ്പുരയിലാണോ എന്ന് അറിയില്ല എന്തായാലും അനുഗ്രഹം ഉറപ്പു...ബേസിലിന്റെ സ്വപ്നം ഒരുപാട് പേരുടെ അന്നം സിനിമയ്‌ക്കൊപ്പം നിന്ന നിര്‍മ്മാതാവിന്റെ പണം ഇതിനൊക്കെ ഉത്തരം പറയുക തന്നെ ചെയ്യും!-സംവിധായകന്‍ അരുണ്‍ ഗോപി

'മതത്തിന്റെ പേരില്‍ ഒരു കൂട്ടം കലാസ്‌നേഹികളുടെയും വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ കാശു കൊണ്ട് സിനിമ നിര്‍മിക്കാനിറങ്ങിയ ഒരു നല്ല നിര്‍മാതാവിന്റെയും കഷ്ടപ്പാടുകള്‍ തല്ലിയുടച്ചത് ശുദ്ധ തെമ്മാടിത്തരം. മതത്തിനു സ്‌നേഹം എന്നാണ് അര്‍ത്ഥം. വിഡ്ഢികളെ' -സംവിധായനും നടനുമായ ജൂഡ് ആന്റണി

വാങ്ങിക്കേണ്ട മുഴുവന്‍ അനുമതികളും വാങ്ങിച്ചുകൊണ്ട്, ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച മിന്നല്‍മുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. ലോകം മുഴുവനും, വര്‍ഗ്ഗ- വര്‍ണ്ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോള്‍, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്ക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗ്ഗീയതയുടെ വൈറസ് എത്ര മാരകമാണ്?! ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നല്‍ മുരളി ടീമിനും ഐക്യദാര്‍ഡ്യം- സംവിധായന്‍ ബി ഉണ്ണികൃഷ്ണന്‍

മിന്നല്‍ മുരളി എന്നചിത്രത്തിനു വേണ്ടി ലക്ഷങ്ങള്‍ മുടക്കി ഒരു നിര്‍മാതാവും പ്രൊഡക്ഷന്‍ ഡിസൈനറും നൂറു കണക്കിന് മനുഷ്യരും ചേര്‍ന്നു കഴിഞ്ഞ മാര്‍ച്ചില്‍ ഉണ്ടാക്കിയ ഒരു സെറ്റ്. കൊറോണ- ലോക്കഡോണ്‍ കാരണം ഷൂട്ട് നീങ്ങി. ഇന്ന് അതിന്റെ അവസ്ഥ. കാരണം അതിലേറെ ഞെട്ടല്‍ ഉണ്ടാക്കുന്നതും.എങ്ങനെ തോന്നുന്നു- നടന്‍ അജു വര്‍ഗീസ്

ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവു...ഈ വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്...ഇത് കേരളമാണ്...ഏല്ലാ ജനാധിപത്യ വാദികളുംപ്രതിഷേധിക്കുക...മിന്നല്‍ മുരളിയോടൊപ്പം- നടന്‍ ഹരീഷ് പേരാടി

'മിന്നല്‍ മുരളി' എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത വര്‍ഗീയ തെണ്ടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.. ഹിന്ദുവിന്റെ അവകാശം സംരക്ഷിക്കാന്‍ ഇവനെ ഒന്നും ആരും ഏല്പിച്ചു കൊടുത്തിട്ടില്ല.. കക്ഷിഭേദമന്യേ എല്ലാ കലാ സ്‌നേഹികളും ഇതിനെതിരെ പ്രതികരിക്കണം.. ഇത്തരം തെമ്മാടിങ്ങളുടെ ആദ്യവും അവസാനവും ഇത് ആയിരിക്കണം- സംവിധായകന്‍ എം പത്മകുമാര്‍


Next Story

Related Stories