TopTop
Begin typing your search above and press return to search.

'മാമാങ്കം' ടീമിന് തിരിച്ചടി, തിരക്കഥയുടെ അവകാശം സജീവ് പിള്ളയ്ക്ക് തന്നെയെന്ന് ഹൈക്കോടതി

മാമാങ്കം ടീമിന് തിരിച്ചടി, തിരക്കഥയുടെ അവകാശം സജീവ് പിള്ളയ്ക്ക് തന്നെയെന്ന് ഹൈക്കോടതി

മമ്മുട്ടി ചിത്രം മാമാങ്കം ഡിസംബർ 12 ന് റിലീസ് ചെയ്യാനിരിക്കെ സിനിമയുടെ തിരക്കഥയുടെ അവകാശം ആദ്യ സംവിധായകൻ സജീവ് പിള്ളയ്ക്ക് തന്നെയെന്ന് ഹൈക്കോടതി. അതേസമയം, സിനിമ റിലീസ് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കി ചിത്രം പ്രദർശിപ്പിക്കാനാണ് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്. കഥാതന്തുവാണ് സിനിമയുടെ കാതൽ എന്ന് വിലയിരുത്തിയാണ് കോടതി തിരക്കഥയുടെ അവകാശം സജീവ് പിള്ളയ്ക്ക് നൽകിയത്. സംവിധായകനും നിർമാതാവും അണിയറക്കാർ മാത്രമാണന്നും കോടതി വ്യക്തമാക്കി

ഇതോടെ തിരക്കഥാകൃത്ത് സ്ഥാനത്ത് നിന്നും മുൻ സംവിധായകൻ‌ ശങ്കർ രാമകൃഷ്ണന്റെ പേര് നീക്കി സജീവ് പിള്ള തന്നെയാണ് സിനിമയുടെ കഥാകൃത്ത് കണ്ടെത്തിയ കോടതി കഥ സജീവ് പിള്ളയുടേത് തന്നെയാണെന്നും അംഗീകരിച്ചു. ഇതോടെയാണ് ശങ്കർ രാമകൃഷ്ണന്റെ പേര് ഒഴിവാക്കുമെന്ന് ഉറപ്പ് നൽകി വൈകിട്ട് നാലിനകം സത്യവാങ്ങ്മൂലം നൽകാൻ ജസ്റ്റീസ് വി.ഷെർസി നിർമാതാവ് വേണു കുന്നപ്പിള്ളിക്ക് നിർദേശം നൽകി. പിന്നലെ ഇക്കാര്യം നിർമ്മാതാവ് കോടതിയെ അറിയിക്കുകയും ചെയ്തു.

വ്യാഴാഴ്ച സിനിമ റിലിസ് ചെയ്യാനിരിക്കെ നിരവധി പേരുടെ അധ്വാനഫലം കലാസൃഷ്ടിക്ക് പിന്നിലുണ്ടെന്നത് കണക്കിലെടുത്താണ് സിനിമയ്ക്ക് അനുമതിയെന്നും കോടതി വ്യക്തമാക്കി. പകർപ്പവകാശ നിയമം 57 (1A) പ്രകാരമാണ് സൃഷ്ടിയിൽ കഥാകൃത്തിനുള്ള അവകാശം കോടതി അംഗീകരിച്ചത്. എന്നാൽ സെക്ഷൻ 57 (1B) പ്രകാരം കഥയിൽ വെള്ളം ചേർക്കൽ പാടില്ലന്ന സജീവ് പിള്ളയുടെ വാദത്തിൽ പിന്നീട് തീരുമാനം എടുക്കും.


Next Story

Related Stories