TopTop
Begin typing your search above and press return to search.

ലാല്‍ബാഗ്; സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രവുമായി മംമ്ത എത്തുന്നു

ലാല്‍ബാഗ്; സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രവുമായി മംമ്ത എത്തുന്നു

മംമ്ത മോഹന്‍ദാസ് കേന്ദ്ര കഥാപാത്രമാവുന്ന സംവിധായകന്‍ പ്രശാന്ത് മുരളി ഒരുക്കുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ലാല്‍ബാഗ്' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. പൂര്‍ണമായും ബാംഗ്‌ളൂരിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നഗര ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ വരുത്തുന്ന മാറ്റമാണ് സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയം.

ഒരു ബര്‍ത്ത് ഡേ പാര്‍ട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുന്‍പും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. 'പൈസാ പൈസാ'യ്ക്ക് ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ബാഗ്. സെലിബ്സ് ആന്‍ഡ് റെഡ്കാര്‍പെറ്റ് ഫിലിംസിന്റെ ബാനറില്‍ രാജ് സഖറിയാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മമ്ത മോഹന്‍ദാസ്, സിജോയ് വര്‍ഗീസ്, രാഹുല്‍ മാധവ്, നന്ദിനി റായ്, നേഹാ സക്‌സേന, രാഹുല്‍ ദേവ് ഷെട്ടി, വി കെ പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവര്‍ അഭിനയിക്കുന്നു. വെബ്‌സീരിസ് ഗണത്തില്‍ പെടുത്താവുന്ന ചിത്രം ഉടനടി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


Next Story

Related Stories