TopTop
Begin typing your search above and press return to search.

VIDEO|'അടങ്ങിയൊതുങ്ങി ഇരിക്ക്,ശബ്ദം കുറച്ച് ചിരിക്ക്, അവളൊരു കോലമല്ല'; സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് 'മണവാട്ടി' റാപ് ഗാനം

VIDEO|അടങ്ങിയൊതുങ്ങി ഇരിക്ക്,ശബ്ദം കുറച്ച് ചിരിക്ക്, അവളൊരു കോലമല്ല; സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് മണവാട്ടി റാപ് ഗാനം

സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്ന മണവാട്ടി എന്ന മലയാളം റാപ് ഗാനം ശ്രദ്ധനേടുകയാണ്. ലേഡി ശാരോണാണ് റാപ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ എങ്ങിനെയാണ് ഒരു പുരുഷാധിപത്യസമൂഹം മണവാട്ടി ആകാന്‍ തയ്യാറെടുപ്പിക്കുന്നത് എന്നതാണ് റാപ്പിന്റെ വിഷയം. പൂനെയില്‍ ഇന്ത്യന്‍ ലോ സൊസൈറ്റിയിലെ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് പോളിസില് ആണ് ഷാരോണ്‍ ജോലി ചെയ്യുന്നത്.

വൈറ്റ് ലോട്ടസ് ആര്‍ട് ഹൗസ് ഒരുക്കിയ ഈ ആല്‍ബം ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് കിച്ചന്‍ ജി.വി.ആര്‍ ആണ്. സിനിമട്ടോഗ്രാഫി സന്ദീപ് ശ്രീലേഖ, എഡിറ്റിംഗ് റോജിന്‍ റെജി, അക്ഷയ് എ.കെ.ഡി. മ്യൂസിക് അറേഞ്ച്‌മെന്റ് വിനീഷ് മണി.


Next Story

Related Stories