TopTop
Begin typing your search above and press return to search.

'സ്‌നേഹിച്ചവര്‍ക്ക് നന്ദി, വെറുക്കുന്നവര്‍ക്ക് വെറുക്കാം'; മണിയറയിലെ അശോകനെ കുറിച്ച് ദുല്‍ഖര്‍

സ്‌നേഹിച്ചവര്‍ക്ക് നന്ദി, വെറുക്കുന്നവര്‍ക്ക് വെറുക്കാം; മണിയറയിലെ അശോകനെ കുറിച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണക്കമ്പനിയായ വേഫയറര്‍ ഫിലിംസ് നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ തിരുവോണ ദിനത്തിലാണ് റിലീസ് ചെയ്തത്. ജേക്കബ് ഗ്രിഗറിയും അനുപമ പരമേശ്വരനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയായിരുന്നു.

ഒരുവിഭാഗം പ്രേക്ഷകര്‍ ചിത്രത്തിന് മികച്ച അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ മറ്റൊരു വിഭാഗം ചിത്രത്തെ വിമര്‍ശിക്കുകയാണുണ്ടായത്. ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്നില്ല എന്നായിരുന്നു ഇതിനെതിരെ ഉയര്‍ന്ന വാദം. എന്നാല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ ജനപ്രീതി നേടിയ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യ ട്രെന്റിംഗ് ലിസ്റ്റില്‍ ഇന്നലെ ഒന്നാമതും ഇന്ന് രണ്ടാമതുമാണ് ചിത്രത്തിന്റെ സ്ഥാനം. അതിലുള്ള സന്തോഷം നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ പ്രകടിപ്പിച്ചു. ഇന്ത്യയ്‌ക്കൊപ്പം യുഎഇയിലും ചിത്രം സിനിമകളുടെ ട്രെന്റിംഗ് ലിസ്റ്റില്‍ ഒന്നാമതെത്തിയ കാര്യവും ദുല്‍ഖര്‍ അറിയിച്ചു. സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഇക്കാര്യം പങ്കുവെച്ചത്. ഈ പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന ഹാഷ് ടാഗുകള്‍ വെറുക്കുന്നവര്‍ക്ക് വെറുക്കാം #haterscanhate, സ്‌നേഹിച്ചവര്‍ക്കെല്ലാം നന്ദി തുടങ്ങിയവയാണ്.

സംവിധായകനുള്‍പ്പെടെ ഒട്ടേറെ നവാഗതര്‍ ഒരുമിച്ച ചിത്രമാണ് മണിയറയിലെ അശോകന്‍. സംവിധായകന്‍ ഷംസു സൈബയെ കൂടാതെ ഛായാഗ്രാഹകന്‍ സജാദ് കാക്കു, രചയിതാക്കളായ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീതസംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരുടെയും ആദ്യചിത്രമാണ് ഇത്.


Next Story

Related Stories