TopTop
Begin typing your search above and press return to search.

'ജേക്കബ് ഗ്രിഗറിയുടെ ചിത്രത്തില്‍ അതിഥിതാരമായി ദുല്‍ഖര്‍'; മണിയറയിലെ അശോകന്‍ ട്രെയിലര്‍

ജേക്കബ് ഗ്രിഗറിയുടെ ചിത്രത്തില്‍ അതിഥിതാരമായി ദുല്‍ഖര്‍; മണിയറയിലെ അശോകന്‍ ട്രെയിലര്‍

വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജേക്കബ് ഗ്രിഗറിയും ഒരുമിച്ച് നിര്‍മിക്കുന്ന 'മണിയറയിലെ അശോകന്‍' തിരുവോണദിനത്തില്‍ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസിനെത്തും. നെറ്റ്ഫ്‌ലിക്‌സില്‍ നേരിട്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള ചലച്ചിത്രം കൂടിയാണ് 'മണിയറയിലെ അശോകന്‍'. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

നവാഗതനായ ഷംസു സായ്ബാ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ദുല്‍ഖര്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുവെന്നത് ട്രെയിലറിലൂടെയാണ് ഇപ്പോള്‍ പ്രേക്ഷകര്‍ അറിയുന്നത്.

വിനീത് കൃഷ്ണന്‍ തിരക്കഥയും സജാദ് കാക്കു ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും ശ്രീഹരി കെ നായര്‍ സംഗീതവും നിര്‍വഹിക്കുന്നു. ഷിയാസ് അമ്മദ്‌കോയയുടേതാണ് രസകരമായ വരികള്‍. അരുണ്‍ എസ് മണി, വിഷ്ണു പിസി എന്നിവര്‍ സൗണ്ട് ഡിസൈനും ജയന്‍ ക്രയോണ്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.


Next Story

Related Stories