TopTop
Begin typing your search above and press return to search.

മണിയറയിലെ അശോകന്‍; ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

മണിയറയിലെ അശോകന്‍; ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവാകുന്ന, നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകന്‍ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ തന്നെയാണ് പോസ്റ്റര്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.

ജേക്കബ് ഗ്രിഗറിയാണ് നായകന്‍. സസ്‌പെന്‍സ് നിറഞ്ഞ നാട്ടിന്‍പുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. അനുപമ സഹസംവിധായികയായും ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.

ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

തിരക്കഥ-വിനീത് കൃഷ്ണന്‍, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി, സംഗീതം- ശ്രീഹരി കെ നായര്‍. അരുണ്‍ എസ് മണി, വിഷ്ണു പിസി എന്നിവര്‍ സൗണ്ട് ഡിസൈനും ജയന്‍ ക്രയോണ്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. വേ ഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Next Story

Related Stories