TopTop
Begin typing your search above and press return to search.

വെള്ളരിക്കാ പട്ടണത്തില്‍ മഞ്ജുവും സൗബിനും

വെള്ളരിക്കാ പട്ടണത്തില്‍ മഞ്ജുവും സൗബിനും

മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വരുന്നു. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം. ചിത്രത്തിന്റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ മഞ്ജുവാര്യര്‍ ഫെയിസ്ബുക്കിലൂടെ പങ്കുവെച്ചു.

സംവിധായകനൊപ്പം ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ജയേഷ് നായര്‍. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

ട്രാന്‍സ് ആണ് സൗബിന്റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. സക്കറിയ മുഹമ്മദിന്റെ ഹലാല്‍ ലവ് സ്റ്റോറിക്കൊപ്പം സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്ലും ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പ്രതി പൂവന്‍കോഴിയാണ് മഞ്ജു വാര്യരുടേതായി തീയേറ്ററുകളിലെത്തിയ അവസാന ചിത്രം. പ്രിയദര്‍ശന്റെ മരയ്ക്കാര്‍, സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍, സനല്‍കുമാര്‍ ശശിധരന്റെ കയറ്റം തുടങ്ങി പല ചിത്രങ്ങള്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Next Story

Related Stories