TopTop
Begin typing your search above and press return to search.

മഞ്ജു വാര്യരുടെ പുതിയ ലുക്ക്; 'ഈ ചിത്രം സ്ത്രീകള്‍ക്ക് കൊടുക്കുന്ന ധൈര്യം ചെറുതല്ല... ചെറുതേയല്ല'

മഞ്ജു വാര്യരുടെ പുതിയ ലുക്ക്; ഈ ചിത്രം സ്ത്രീകള്‍ക്ക് കൊടുക്കുന്ന ധൈര്യം ചെറുതല്ല... ചെറുതേയല്ല

മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് കോണ്‍ഫറന്‍സിനെത്തിയ നടി മഞ്ജു വാര്യരുടെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. വൈറ്റ് ടോപ്പും മുട്ടോളം നീളമുള്ള ബ്ലാക്ക് സ്‌കര്‍ട്ടുമാണ് വേഷം. കൂടാതെ, സ്‌റ്റൈലിഷ് ഹെയര്‍സ്റ്റൈലും. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിന്റെ പുതിയ മേക്കോവര്‍ രണ്ടും കൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

താരത്തിന്റെ ഫാന്‍ പേജുകളിലും ഗ്രൂപ്പുകളിലും ആരാധകരുടെ സ്റ്റാറ്റസുകളിലുമൊക്കെ ചിത്രം നിറഞ്ഞുനില്‍ക്കുകയാണ്. 21 കാരിയുടെ അമ്മയാണെന്ന് പറയില്ല, മകള്‍ മീനാക്ഷിയെ വെല്ലുന്ന ലുക്ക്, മലയാളത്തിലെ യുവ സുന്ദരിമാര്‍ കരുതിയിരിക്കുക തലൈവി രണ്ടും കല്‍പ്പിച്ചാണ്, ന്യൂജന്‍ പിള്ളേരൊക്കെ മാറിനിന്നോളൂ എന്നിങ്ങനെയാണ് കമന്റുകള്‍. ഇത്തരം തലക്കെട്ടുകളോടെയാണ് കുടുതല്‍പേരും ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നതും.

അതേസമയം, പതിവ് ആരാധക പ്രതികരണങ്ങളില്‍നിന്ന് വേറിട്ട കമന്റുകള്‍ മഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത നല്‍കുന്നുണ്ട്. അത് മഞ്ജുവെന്ന സ്ത്രീയോടും വ്യക്തിയോടും അവരുടെ നിലപാടുകളോടുമുള്ള അടുപ്പമാണ്. അതുകൊണ്ടാണ്, ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ന്നുപറക്കുക പ്രിയപ്പെട്ടവളെ, നീയിങ്ങനെ പറന്നുയരുന്നത് കാണാന്‍ എന്ത് സുഖമാണെന്നോ, നിന്റെ ഓരോ വിജയവും എന്തൊരു അഭിമാനമാണെന്നോ എന്നിങ്ങനെയുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.

എഴുത്തുകാരിയും എം.ജി സര്‍വകലാശാല കാമ്പസില്‍ ഗവേഷകയുമായ ചന്തു ലിന്‍സിയുടെ കുറിപ്പ് ഏറെ ശ്രദ്ധേയമാണ്. 'സ്വാതന്ത്ര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ, സ്വയം ബഹുമാനത്തിന്റെ, ആത്മധൈര്യത്തിന്റെ ചിരി ആയതുകൊണ്ട് മാത്രമാണ് ഈ ചിരി ആഘോഷിക്കപ്പെടുന്നത് എന്ന ഉറച്ച ബോധ്യം ഉണ്ട്. പെണ്ണായിരിക്കുക, നിലപാടുള്ള പെണ്ണായിരിക്കുക എന്നത് അത്രമേല്‍ ശ്രമകരമായ കാര്യമാണ്. ആണ്‍ തണലില്ലാതെ പെണ്ണിന് വിജയകരമായി ജീവിക്കാം എന്ന ഉറപ്പുള്ള സന്ദേശം ആ 'അഴിഞ്ഞ' ശരീരഭാഷയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോട്ടോ സ്ത്രീകള്‍ക്ക് കൊടുക്കുന്ന ധൈര്യം ചെറുതല്ല.. ചെറുതേയല്ല' -എന്നായിരുന്നു മഞ്ജുവിന്റെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ട് ചന്തു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.




Next Story

Related Stories