TopTop
Begin typing your search above and press return to search.

മഞ്ജു വാര്യരും സെറീന വഹാബും ഒന്നിക്കുന്നു; മധു വാര്യര്‍ ചിത്രത്തില്‍

മഞ്ജു വാര്യരും സെറീന വഹാബും ഒന്നിക്കുന്നു; മധു വാര്യര്‍ ചിത്രത്തില്‍

മധുവാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തില്‍ സറീന വഹാബ് പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ മഞ്ജു വാര്യരും ബിജു മേനോനുമാണ് നായിക നായകന്മാര്‍. ആന്‍ ദി ഓസ്‌കാര്‍ ഗോസ് ടുവിന് ശേഷം സെറീന വഹാബ് അഭിനയിക്കുന്ന മലയാളചിത്രമാണ് ലളിതം സുന്ദരം. മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരിയില്‍ തുടങ്ങും. മോഹന്‍ദാസ് ദാമോദരന്‍ നിര്‍മിക്കുന്ന ചിത്രത്തിന് പ്രമോദ് മോഹനാണ് തിരക്കഥ ഒരുക്കുന്നത്. മഞ്ജു വാര്യരും ബിജു മേനോനും ഒന്നിച്ചെത്തിയ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടിയവയായിരുന്നു. മഞ്ജുവിന്റെ പ്രതിപൂവന്‍കോഴി, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്നീ ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്.


Next Story

Related Stories