TopTop
Begin typing your search above and press return to search.

ചാര്‍ലി പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് വരുന്നു

ചാര്‍ലി പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട് വരുന്നു

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് പുതിയ ചിത്രവുമായി വരുന്നു.'നായാട്ട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം നിമിഷ സജയനും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. 'അയ്യപ്പനും കോശി'യും ഉള്‍പ്പെടെ നിര്‍മ്മിച്ച ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2015ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുറത്തിറങ്ങിയ ചാര്‍ലിയാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 'ജോസഫി'ന് തിരക്കഥയൊരുക്കിയ ഷാഹി കബീര്‍ ആണ് നായാട്ടിന്റെ രചന. ഛായാഗ്രഹണം ഷൈജു ഖാലിദ്. മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

പ്രവീണ്‍ മൈക്കള്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. അനൗണ്‍സ്‌മെന്റ് പോസ്റ്ററും ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. 'ചിലപ്പോള്‍ വേട്ടക്കാരന്‍ ഇരയായി മാറും' എന്ന് ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു.


Next Story

Related Stories