Top

എനിക്കൊരപേക്ഷയുണ്ട്, നിങ്ങള്‍ എന്റെ ഐറിഷ് മാന്‍ ഫോണില്‍ കാണരുത് - മാര്‍ട്ടിന്‍ സ്‌കോര്‍സസി

എനിക്കൊരപേക്ഷയുണ്ട്, നിങ്ങള്‍ എന്റെ ഐറിഷ് മാന്‍ ഫോണില്‍ കാണരുത് - മാര്‍ട്ടിന്‍ സ്‌കോര്‍സസി

തന്റെ പുതിയ സിനിമ ഐറിഷ് മാന്‍ സിനിമ ഫോണില്‍ കാണരുത് എന്ന് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സസി തന്റേയോ മറ്റ് സംവിധായകരുടേയോ സിനിമകള്‍ സ്മാര്‍ട്ട് ഫോണുകളില്‍ കാണരുത് എന്ന് സ്‌കോര്‍സസി പറഞ്ഞു. അതേസമയം ഐറിഷ് മാന്റെ നെറ്റ് ഫ്‌ളിക്‌സ് സ്ട്രീമിംഗ് റിലീസ് ചെയ്തിരിക്കെയാണ് സ്‌കോര്‍സസി ഇക്കാര്യം പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. നിങ്ങള്‍ എന്റെ സിനിമകള്‍ വേണമെങ്കില്‍ ഐ പാഡിലോ വലിയ ഐ പാഡിലോ കണ്ടോളൂ. ഫോണില്‍ കാണരുത് - എന്റര്‍ടെയ്ന്‍മെന്റ് വീക്കിലിയുമായുള്ള അഭിമുഖത്തില്‍ സ്‌കോര്‍സസി പറഞ്ഞു.

തീയറ്ററില്‍ റിലീസ് ചെയ്ത് മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഐറിഷ് മാന്‍ കഴിഞ്ഞ വ്യാഴാഴ് നെറ്റ് ഫ്‌ളിക്‌സില്‍ വന്നത്. റോബര്‍ട്ട് ഡി നീറോയും അല്‍ പാച്ചിനോയും ജോ പെസ്‌കിയുമാണ് പ്രധാന വേഷണങ്ങളില്‍. മാര്‍വല്‍ സീരീസിനെ സിനിമയായി കാണാനാകില്ലെന്നും അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ അനുഭവമാണ് അവ നല്‍കുന്നത് എന്നും മാര്‍ട്ടിന്‍ സ്‌കോര്‍സസി പറഞ്ഞത് ഹോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. ഗോഡ് ഫാദര്‍ സംവിധായകന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള ഇതിനോട് യോജിച്ചെങ്കിലും വിമര്‍ശനവുമായി മാര്‍വല്‍ സീരീസുമായി ബന്ധപ്പെട്ടവരടക്കം രംഗത്തെത്തിയിരുന്നു.


Next Story

Related Stories