TopTop
Begin typing your search above and press return to search.

ബ്ലാക്ക് വിഡോ കേന്ദ്ര കഥാപാത്രമാവുന്നു, മാർവൽ ഒരുക്കുന്ന 'ബ്ലാക്ക് വിഡോ' ടീസർ ട്രെയിലർ

ബ്ലാക്ക് വിഡോ കേന്ദ്ര കഥാപാത്രമാവുന്നു, മാർവൽ ഒരുക്കുന്ന ബ്ലാക്ക് വിഡോ ടീസർ ട്രെയിലർ

അവഞ്ചേസ് സിനിമകളുടെ സീരീസുകളിലും സിവിൽ വാർ, ഇൻഫിനിറ്റി വാർ, എൻഡ് ഗെയിം എന്നീ സിനിമകളിലൂടെ അരാധകരെ സൃഷ്ടിച്ച ബ്ലാക്ക് വിഡോയെ കേന്ദ്ര കഥാപാത്രമായി സിനിമ വരുന്നു. അവഞ്ചേർസിലെ ബ്ലാക്ക് വിഡോയെ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് മാർവൽ ഒരുക്കുന്ന ‘ബ്ലാക്ക് വിഡോ’ ടീസർ ട്രെയിലർ പുറത്ത് വിട്ടു.

വനിത സംവിധായിക കേറ്റ് ഷോർട്ലൻഡ് ഒരുക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ബ്ലാക്ക് വിഡോയായി സ്‌കാർലറ്റ് ജൊഹാൻസൺ എത്തുന്നു. നടാഷ റോമനോഫിന്റെ ജീവിതവുമായി ഇഴചേർന്നു നിൽക്കുന്ന ചിത്രം 2020 മെയ്യ് മാസത്തിൽ പ്രദർശനത്തിനെത്തും. ചിത്രം ഏപ്രിൽ 30ന് ഇന്ത്യയിൽ പ്രദർശത്തിന് എത്തും.

2010ൽ അയൺ മാൻ 2 വിലാണ് ആദ്യമായി ബ്ലാക്ക് വിഡോ/ നടാഷ റോമനോഫ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ എൻഡ് ഗെയിമിലെ ബ്ലാക്ക് വിഡോയുടെ മരണം പ്രേഷകരിൽ വലിയ നിരാശ നൽകിയിരുന്നു.


Next Story

Related Stories