നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്കിയ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുന്നു. താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്ബാടുമുള്ള ആരാധകരും. നാനാ തുറകളില്‍ ഉള്ളവര്‍ ഇന്നലെ മുതല്‍ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് എത്തിയിരുന്നു. നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മുകേഷ് ലാലിന് ആശംസകള്‍ അറിയിച്ചിരിക്കുന്നത് വന്ദനം സിനിമയുടെ ഷൂട്ടിങ് ഓര്‍മ്മ പങ്കുവെച്ചുകൊണ്ടാണ്.
ബാംഗ്ലൂരില്‍ നടന്ന വന്ദനം സിനിമയുടെ ഷൂട്ടിങ്ങും, അതിനിടയിലുണ്ടായ രസകരമായൊരു അനുഭവവും മുകേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുന്നു. സിനിമയുടെ ഷൂട്ടിന്റെ അവസാനം ഒരു റെസ്റ്റോറന്റില്‍ പോയതും. അവിടെവെച്ച് ഒരാള്‍ മോഹന്‍ലാലിനെ തിരിച്ചറിഞ്ഞതും. അയാളുടെ നര്‍മ്മബോധം കണ്ട് ലാല്‍ അയാള്‍ ഒരു മലയാളിയല്ലെങ്കിലും മലയാളി ടച്ച് ഉണ്ടെന്ന് പറഞ്ഞതുമായ ഓര്‍മ്മകളാണ് മുകേഷ് പങ്കുവെക്കുന്നത്.