TopTop
Begin typing your search above and press return to search.

മികച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ അഞ്ചുമിനിറ്റില്‍

മികച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങള്‍ അഞ്ചുമിനിറ്റില്‍

മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ അറുപതാം പിറന്നാളിനോട് അനുബന്ധിച്ചിറങ്ങിയ മാഷപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ലിന്റോ കുര്യനാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ ഏകദേശം 340 ഓളം സിനിമകളില്‍ അഭിനയിച്ച മോഹന്‍ലാലിന്റെ വിവിധ സിനിമകളില്‍ നിന്നുള്ള ഏറ്റവും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ ഉപയോഗിച്ചാണ് മാഷപ്പ് ഉണ്ടാക്കിയിരിക്കുന്നത്.

1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായായിരുന്നു മോഹന്‍ലാലിന്റെ അഭിനയത്തിന്റെ തുടക്കം. കിരീടത്തിലെ അഭിനയത്തിന് 1989 ലെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് 1991 ല്‍ ഭരതത്തിനും, 1999 ല്‍ വാനപ്രസ്ഥത്തിനും 2016 ല്‍ പുലിമുരുകന്‍, ജനതഗാരജ് എന്നീ ചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡ് ലഭിച്ചു. മികച്ച നടനുള്ള 7 സംസ്ഥാന പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മലയാളത്തില്‍ ആദ്യ 50 കോടി കളക്ഷന്‍ നേടിയത് മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ദൃശ്യമായിരുന്നു. പിന്നീട് ആ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നു കൊണ്ട് പുലിമുരുകന്‍ 100 കോടി സ്വന്തമാക്കി. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായാണ് പ്രേക്ഷകരിപ്പോള്‍ കാത്തിരിക്കുന്നത്.


Next Story

Related Stories