TopTop
Begin typing your search above and press return to search.

VIDEO|'വര്‍ഷം ആറ് കഴിഞ്ഞു, ഇതുവരെ പൊലീസുകാര്‍ക്ക് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല'; ദൃശ്യം ടീസര്‍

VIDEO|വര്‍ഷം ആറ് കഴിഞ്ഞു, ഇതുവരെ പൊലീസുകാര്‍ക്ക് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല; ദൃശ്യം ടീസര്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2 സിനിമയുടെ പുതിയ ടീസര്‍ എത്തി. ഫെബ്രുവരി 19നാണ് ചിത്രം ആമസോണ്‍ പ്രൈം വഴി റിലീസിനെത്തുന്നത്. വരുണ്‍ വധക്കേസില്‍ ജോര്‍ജുകുട്ടിക്ക് എതിരായ പൊലീസ് അന്വേഷണമാണ് ടീസറില്‍ നിറയുന്നത്. വരുണിനെ കൊന്ന് കുഴിച്ചുമൂടിയിരിക്കുന്നത് എവിടെയെന്ന് അറിയാനാണ് പൊലീസിന്റെ ശ്രമം. ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും സംഘര്‍ഷ ഭരിതമാകുമെന്നാണ് ടീസറില്‍ നിന്നും ട്രെയിലറില്‍ നിന്നും വ്യക്തമാകുന്നത്.

കഴിഞ്ഞ ദിവസമാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തിയത്. ഒരു കോടി ആളുകളാണ് ട്രെയിലര്‍ ഇതിനോടകം കണ്ടുകഴിഞ്ഞത്. ഐഎംഡിബി സിനിമാ വെബ്‌സൈറ്റില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ദൃശ്യം 2. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാസ് സിനിമാസാണ് നിര്‍മിക്കുന്നത്.




Next Story

Related Stories