TopTop
Begin typing your search above and press return to search.

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ സ്വജനപക്ഷപാതം? അക്കാഡമി ഭാരവാഹികളുടേയും ബന്ധുക്കളുടേയും സിനിമകൾക്ക് അവാർഡ് നൽകുന്നതിനെതിരെ സ്വതന്ത്ര സിനിമ പ്രവർത്തകർ

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ സ്വജനപക്ഷപാതം? അക്കാഡമി ഭാരവാഹികളുടേയും ബന്ധുക്കളുടേയും സിനിമകൾക്ക് അവാർഡ് നൽകുന്നതിനെതിരെ സ്വതന്ത്ര സിനിമ പ്രവർത്തകർ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി അപേക്ഷ ക്ഷണിച്ചിരുന്നു. എന്നാല്‍ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ സ്വജനപക്ഷപാതിത്വമുണ്ട് എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൂവ്‌മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമ (എംഐസി). 2018-19ലെ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നതായി ഇന്‍ഡിപെന്‍ഡന്റ് സിനിമ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. ചലച്ചിത്ര അക്കാഡമി വെസ് ചെയര്‍പേഴ്‌സണ്‍ ബീന പോളിന്റെ ഭര്‍ത്താവായ വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന സിനിമയ്ക്ക് ആറ് പുരസ്‌കാരങ്ങളും ചെയര്‍മാന്‍ കമല്‍ സംവിധാനം ചെയ്ത ആമിക്ക് രണ്ട് പുരസ്‌കാരങ്ങളുമാണ് നല്‍കിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള ജൂറിയില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്ന് തീരുമാനിക്കുന്നത് ചലച്ചിത്ര അക്കാഡമിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് ആണ്. ഇതില്‍ അംഗങ്ങളാണ് ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും. ഇത് സ്വജനപക്ഷപാതം അവാര്‍ഡ് നിര്‍ണയത്തെ സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണ് എന്നാണ് ഇന്‍ഡിപെന്‍ഡന്റ് സിനിമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

അക്കാഡമിയുടെ നിലവിലെ റൂള്‍ 5 (11) പ്രകാരം ചെയര്‍മാന്‍, സെക്രട്ടറി, എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗങ്ങള്‍, അക്കാഡമി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സിനിമകള്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമല്ല. എന്നാല്‍ ഈ പറയുന്ന വ്യക്തികളോ അവരുടെ ബന്ധുക്കളോ ചെയ്യുന്ന സിനികള്‍ക്ക് കൂടുതല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നു. ഈ പക്ഷപാതിത്വം ഒഴിവാക്കാന്‍ വ്യവസ്ഥയില്‍ ഭേദഗതി വേണം. അക്കാഡമി ചെയര്‍മാന്‍, സെക്രട്ടറി, എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവരോ അടുത്ത ബന്ധുക്കളോ ചെയ്ത സിനിമകളോ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കപ്പെടാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ടാകണം എന്ന് മൈക്ക് (എംഐസി) ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഒപ്പ് വച്ച ഭിമ ഹര്‍ജി മുഖ്യമന്ത്രിക്ക് കൈമാറാന്‍ തീരുമാനമെടുത്തതായും മൈക്ക് ഭാരവാഹികള്‍ അറിയിച്ചു. മൈക്ക് സെക്രട്ടറി കെ പി ശ്രീകൃഷ്ണന്‍, പ്രസിഡന്റ് സന്തോഷ് ബാബുസേനൻ, വക്താവ് ഡോ.എസ് സുനില്‍ കുമാര്‍ എന്നിവരാണ് പ്രസ്താവനയിറക്കിയിരിക്കുന്നത്. അതേസമയം ഇത്തരം ആരോപണങ്ങളിൽ ഒന്നും പ്രതികരിക്കാനില്ല എന്ന് ബീന പോൾ അഴിമുഖത്തോട് പറഞ്ഞു. സ്വതന്ത്ര സിനിമകളെ അവഗണിക്കുന്നു എന്ന് ആരോപിച്ച് ഐഎഫ്എഫ്‌കെ, മൈക്ക് ബഹിഷ്‌കരിച്ചിരുന്നു.

https://www.azhimukham.com/pdf_upload/pdf_upload-6140.pdf

Next Story

Related Stories