TopTop
Begin typing your search above and press return to search.

ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സാംസ്കാരിക സംഘടനയാണ് മാക്ട, വേതനം വെട്ടിച്ചുരുക്കലില്‍ പങ്കില്ല: ജയരാജ്

ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സാംസ്കാരിക സംഘടനയാണ് മാക്ട, വേതനം വെട്ടിച്ചുരുക്കലില്‍ പങ്കില്ല: ജയരാജ്

കോവിഡ് മൂലം പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സിനിമ രംഗത്തെ സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലം കുറയ്ക്കാന്‍ മാക്ട തയ്യാറാണെന്ന് അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി മാക്ട ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ ജയരാജ്. ചലച്ചിത്ര പ്രവര്‍ത്തകരുടെ തൊഴില്‍പരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല. മലയാള ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യന്‍സ് അസോസിയേഷന്‍ എന്ന മാക്ടെയെന്നും ജയരാജ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇക്കാര്യം ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചിട്ടുണ്ടെന്നും മാക്ട ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാപ്രവര്‍ത്തകരുടെ വേതന വിഷയത്തില്‍ സംഘടനയ്ക്ക് ബന്ധമില്ലെന്ന് ജയരാജ് വ്യക്തമാക്കുന്നത്.

സിനിമാപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാന്‍ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്ബറിനെയും അറിയിച്ചിട്ടുണ്ടെന്നും പലപ്രമുഖ ചാനലുകളിലുംവന്നിരുന്നു. എന്നാല്‍ മാക്ടയുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളുമായി മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് പങ്കില്ലെന്ന് അറിയിക്കുന്നതായും ജയരാജ് വ്യക്തമാക്കുന്നു.

പത്രക്കുറിപ്പ്

മലയാള ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യന്‍സ് അസോസിയേഷന്‍ എന്ന മാക്ട.

ചലച്ചിത്രപ്രവര്‍ത്തകരുടെ തൊഴില്‍പരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിജ്ലും ഇടപെടാറില്ല.

ചലച്ചിത്രപ്രവര്‍ത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാന്‍ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്ബറിനെയും അറിയിച്ചിട്ടുണ്ടെന്നും പലപ്രമുഖ ചാനലുകളിലും മാക്ടയുടെ പേരില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു.

വിശ്വസ്തപൂര്‍വം

ജയരാജ്

താരങ്ങളുടെ സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. 50 ശതമാനം വരെ വേതനം കുറയ്ക്കാന്‍ തയ്യാറാണെന്ന് താര സംഘടനയും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Next Story

Related Stories