TopTop
Begin typing your search above and press return to search.

ട്വന്റി20ക്ക് ശേഷം 'അമ്മ' നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ട്വന്റി20ക്ക് ശേഷം അമ്മ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ട്വന്റി20ക്ക് ശേഷം താരസംഘടനയായ 'അമ്മ' നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം പ്രഖ്യാപിച്ച് മോഹന്‍ലാല്‍. 'ട്വന്റി 20' മാതൃകയില്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനും ടി.കെ രാജീവ് കുമാറും ചേര്‍ന്നാണ്. ആശീര്‍വാദം സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നതും രാജീവ് കുമാര്‍ തന്നെയാണ്. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടുള്ള ചടങ്ങിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയത്. സിനിമയുടെ പോസ്റ്റര്‍ റിലീസും നടന്നു. വളരെ കൗതുകകരമായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും വലിയ വിജയമാവാന്‍ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സിനിമാ മേഖലയ്ക്കുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇത്തരമൊരു ഉദ്യമം എന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. 'ഏകദേശം ഏകദേശം 135ഓളം പ്രവര്‍ത്തകര്‍ക്ക് ഇതില്‍ അഭിനയിക്കാന്‍ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്ക് വേണ്ടിയിരുന്നത്. ഇതൊരു മഹത്തായ സിനിമയാണ്'.ചിത്രത്തിന്റെ അണിയറവിവരങ്ങള്‍ പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ വ്യക്തമാക്കി.

ചിത്രത്തിന് പേര് നിര്‍ദേശിക്കാന്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരവും 'അമ്മ' ഒരുക്കുന്നുണ്ട്. ഇതടക്കമുള്ള ബാക്കി വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. കാല്‍ നൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷമാണ് അമ്മയ്ക്ക് ആസ്ഥാനമന്ദിരം ഒരുങ്ങിയത്. എറണാകുളം ദേശാഭിമാനി റോഡില്‍ അഞ്ച് നിലകളിലായാണ് ആസ്ഥാനമന്ദിരം. പത്ത് കോടി രൂപ ചെലവിലാണ് മന്ദിര നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. അത്യാധുനിക സൗകര്യമുള്ള കഫിറ്റേറിയ മുതല്‍ കോണ്‍ഫറന്‍സ് ഹാള്‍ വരെ ഇവിടെയുണ്ട്


Next Story

Related Stories