TopTop

സൈക്കോ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിനുള്ള പ്രണാമമെന്ന് മിഷ്‌ക്കിന്‍, ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന് സോഷ്യല്‍ മീഡിയ

സൈക്കോ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിനുള്ള പ്രണാമമെന്ന് മിഷ്‌ക്കിന്‍, ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന് സോഷ്യല്‍ മീഡിയ

വേറിട്ട സിനിമകള്‍ ഒരുക്കി തന്റേതായ ഇടം തമിഴകത്ത് നേടിയെടുത്ത സംവിധായകനാണ് മിഷ്‌കിന്‍. തുപ്പറിവാലനു ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന സൈക്കോ എത്തുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്‍, അദിതിറാവു ഹൈദരി, നിത്യ മേനോന്‍, റാം തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഷ്‌കിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.ഇളയരാജയാണ് സംഗീതം. ഛായാഗ്രഹണം പി.സി. ശ്രീറാം.

ജനുവരി 24 ന് റിലീസിനെത്തുന്ന ചിത്രത്തിന് എ സര്‍ട്ടി ഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. കൂടാതെ സിനിമയിലെ ഒരു രംഗം പോലും സെന്‍സറിങ്ങില്‍ ഒഴിവാക്കിയിട്ടില്ല. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വച്ച് ഏറ്റവും വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ നിറഞ്ഞ സിനിമ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഹിച്ച്കൊക്കിന്റെ ആരാധകനാണ് താനെന്നും ഈ സിനിമ പ്രണാമമാണെന്നും മിഷ്‌ക്കിന്‍ പറയുന്നു. അംഗുലിമാലയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മിഷ്‌കിന്‍ ഈ സൈക്കളോജിക്കല്‍ ത്രില്ലര്‍ ഒരുക്കിയിരിക്കുന്നത്.


Next Story

Related Stories