TopTop
Begin typing your search above and press return to search.

ത്രില്ലര്‍ സിനിമയുമായി നയന്‍താര വീണ്ടും മലയാളത്തില്‍ ;നായകന്‍ കുഞ്ചാക്കോ ബോബന്‍

ത്രില്ലര്‍ സിനിമയുമായി നയന്‍താര വീണ്ടും മലയാളത്തില്‍ ;നായകന്‍ കുഞ്ചാക്കോ ബോബന്‍

ലൗ ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം നയന്‍താര വീണ്ടും മലയാളത്തില്‍. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡുകളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴല്‍' എന്ന സിനിമയിലാണ് നയന്‍താര വീണ്ടുമെത്തുന്നത്. കുഞ്ചാക്കോ ബോബനാണ് നായകന്‍.

എസ്. സഞ്ജീവാണ് ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു.

ദീപക് ഡി മേനോന്‍ ഛായാ?ഗ്രഹണവും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി- സൗണ്ട് ഡിസൈനിംഗ്, നാരായണ ഭട്ടതിരി- ടൈറ്റില്‍ ഡിസൈന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍.




Next Story

Related Stories