എറെ നാളത്തെ കാത്തിരിപ്പ് അവസാനിക്കുകയാണ് ഫഹദ് നസ്രിയ താരജോഡികൾ വീണ്ടും സിനിമയിലൊന്നിക്കുന്നു ട്രാൻസ് ഫെബ്രുവരി 20 ന് തീയ്യറ്ററുകളിലെത്തും. ബാംഗ്ലൂർ ഡേയ്സിനുശേഷം ഫഹദിനൊപ്പം അഭിനയിച്ച സിനിമ പ്രദർശനത്തിനെത്തുന്നതിന്റെ സന്തോഷത്തിലാണ് ട്രാൻസിലെ നായികയും ഫഹദിന്റെ ഭാര്യയുമായി നസ്രിയ. എന്നാൽ ട്രാൻഡസിലുടെ കുട്ടിക്കളി അവസാനിപ്പിച്ച് സീരിയസാകുകയാണ് താനെന്നാണ് താരം പറയുന്നത്. രൂപത്തിലും ഭാവത്തിലും വ്യത്യസ്തമായിട്ടാണ് ട്രാൻസിൽ എത്തുന്നതെന്നും നസ്രിയ വ്യക്തമാക്കുന്നു. ചിത്രഭൂമിയിൽ പങ്കുവച്ച കുറിപ്പിലാണ് നസ്രിയ ഇക്കാര്യങ്ങൾ പങ്കുവയ്ക്കുന്നത്.
വിവാഹശേഷം അഭിനയം നിർത്തിയോ എന്ന് പലരും ചോദിച്ചിരുന്നു. ഒന്നിന് പിറകെ സിനിമകൾ ചെയ്യുന്ന രീതി മുൻപും താൻ ചെയ്തിട്ടില്ല. വിവാഹ ശേഷവും അഭിനയം അവസാനിപ്പിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. നസ്രിയ പറയുന്നു. ട്രാൻസിന്റെ ചിത്രീകരണം തുടങ്ങി ഏതാണ്ട് ഒരുവർഷം കഴിഞ്ഞിട്ടാണ് പ്രോജക്റ്റിന്റെ ഭാഗമാവുന്നത്. 'കൂടെ' സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംവിധായകൻ അൻവർ റഷീദ് ട്രാൻസിലെ കഥാപാത്രം അവതരിപ്പിക്കാൻ പറ്റുമോയെന്ന് ചോദിക്കുന്നത്. പിറകെ അതിന്റെ ഭാഗമാവുകയായിരുന്നു.
ട്രാൻസിന്റെ ലൊക്കേഷൻ ഒരു സൗഹൃദ വലയമായിരുന്നു. ഫഹദിനൊപ്പം വീട്ടിൽ നിന്നിറങ്ങുന്നു. അൻവർ റഷീദും അമൽ നീരദും ഉൾപ്പെടെയുള്ള വലിയൊരു സംഘം സുഹൃത്തുക്കൾക്കിടയിലേക്ക് കയറിച്ചെല്ലുന്നു. അത്ര ആഹ്ളാദത്തോടെയാണ് സിനിമ പൂർത്തിയാത്തിയത്. ട്രാൻസിന്റെ ഭാഗമാകാമെന്ന് ഉറപ്പിക്കുന്നതിന് മുൻപുതന്നെ കഥയും കഥാപാത്രത്തെക്കുറിച്ചും കേട്ടിരുന്നു. അതുകൊണ്ട് കാര്യങ്ങൾ താരതമ്യേന എളുപ്പമായിരുന്നെന്നും നസ്രിയ വ്യക്തമാക്കന്നു.
തന്റെ അഭിനയത്തെ കുറിച്ച് ഫഹദിൽനിന്ന് വലിയ കമന്റുകളൊന്നും ഉണ്ടായിട്ടില്ല. ജീവിതത്തിൽ സിനിമ കയറി വരുന്നത് സെറ്റിലെ സംസാരത്തിനിടയിൽ മാത്രമാണെന്നും നസ്രിയ പറയുന്നു.