TopTop
Begin typing your search above and press return to search.

കൊറോണയും ലോക്ക് ഡൗണും, കോളടിച്ചത് നെറ്റ്ഫ്ലിക്സ് , 3 മാസം കൊണ്ട് വര്‍ദ്ധിച്ചത് 15.77 ദശലക്ഷം പുതിയ വരിക്കാര്‍, കളം പിടിക്കാന്‍ വരുന്നു എച്ച് ബി ഒയും

കൊറോണയും ലോക്ക് ഡൗണും, കോളടിച്ചത് നെറ്റ്ഫ്ലിക്സ് , 3 മാസം കൊണ്ട് വര്‍ദ്ധിച്ചത് 15.77 ദശലക്ഷം പുതിയ വരിക്കാര്‍, കളം പിടിക്കാന്‍ വരുന്നു എച്ച് ബി ഒയും

കൊറോണ വൈറസ് പകർച്ചവ്യാധി ലോകമെമ്പാടുമുള്ള ജനങ്ങളെ ദിവസങ്ങളോളം വീട്ടിനകത്തുതന്നെ ആക്കിയതിനാല്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുന്ന കമ്പനികളില്‍ മുന്‍പന്തിയില്‍ ഉള്ളത് ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് കമ്പനികളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നെറ്റ്ഫ്ലിക്സ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായി. നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തിൽ 15.77 ദശലക്ഷം പുതിയ പെയ്ഡ് സബ്‌സ്‌ക്രൈബർമാരെയാണ് അവര്‍ക്ക് ലഭിച്ചത്. പുതുതായി 7 ദശലക്ഷം വരിക്കാരെയെങ്കിലും ചേര്‍ക്കാനാകും എന്നായിരുന്നു അവരുടെ പ്രതീക്ഷ.

നെറ്റ്ഫ്ലിക്സിന്‍റെ ഹിറ്റ് ഷോകൾക്കെല്ലാം വലിയ ജനപിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ 160 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുള്ള നെറ്റ്ഫ്ലിക്സ്, ലോകമെമ്പാടും ലോക്ക്ഡൗൺ നടപടികൾ ഏർപ്പെടുത്തിയതിന് ശേഷം ഒരുപാട് വീഡിയോകള്‍ പുറത്തിറക്കുന്നുണ്ട്. ഏഴ് ഭാഗങ്ങളുള്ള ഡോക്യുമെന്ററി സീരീസായ ടൈഗർ കിംഗ് പോലുള്ളവയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിയ്ക്കുന്നത്. 118 ദശലക്ഷം ഉപയോക്താക്കളുള്ള ആമസോണിന്റെ പ്രൈം വീഡിയോ, ഡിസ്നിയുടെ പുതിയ സ്ട്രീമിംഗ് സേവന സംവിധാനവുമെല്ലാം സമാനമായ രീതിയില്‍ നേട്ടം കൊയ്യുന്നുണ്ട്.ഇതിനെല്ലാം പുറമേ ഈ കൊറോണക്കാല വിപണി മുന്നില്‍കണ്ട് പുതിയ സ്ട്രീമിംഗ് സംവിധാനം അവതരിപ്പിക്കാനിരിക്കുകയാണ് എച്.ബി.ഒ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എച്ച്ബി‌ഒ മാക്സ് സേവനം മെയ് 27-ന് ജനങ്ങളിലേക്ക് എത്തുമെന്നാണ് വാർണർ മീഡിയ അറിയിക്കുന്നത്. അതില്‍ 10,000 മണിക്കൂർ പ്രീമിയം ഉള്ളടക്കവും ഉണ്ടാകും. കൂടാതെ, ഡി‌സി, സി‌എൻ‌എൻ‌, ടി‌എൻ‌ടി, ടി‌ബി‌എസ്, ട്രൂടിവി, കാർട്ടൂൺ നെറ്റ്‌വർക്ക്, ക്രഞ്ചൈറോൾ, റൂസ്റ്റർ ടൂത്ത്, ലൂണി ട്യൂൺസ്, ന്യൂ ലൈൻ, ടി‌സി‌എമ്മിൽ നിന്നുള്ള ക്ലാസിക് ഫിലിമുകൾ തുടങ്ങി നിരവധി ചിത്രങ്ങളും സീരീസുകളും വാർണർ മീഡിയ ലൈബ്രറിയിലൂടെ ലഭ്യമാകും. അഭൂതപൂർവമായ ഈ മഹാമാരിയുടെ നടുവിലും, വൈവിധ്യമാർന്നതും ഉയർന്ന നിലവാരമുള്ളതുമായ വീഡിയോകള്‍ ലോക ജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയാണെന്ന് ചെയർമാൻ റോബർട്ട് ഗ്രീൻബ്ലാറ്റ് പറഞ്ഞു.


Next Story

Related Stories