TopTop
Begin typing your search above and press return to search.

ടൈഗര്‍ കിംഗിനെ പിന്നിലാക്കി പ്രൊഫസറും കൂട്ടാളികളും

ടൈഗര്‍ കിംഗിനെ പിന്നിലാക്കി പ്രൊഫസറും കൂട്ടാളികളും

പ്രൊഫസര്‍, ടോക്കിയോ, ബെര്‍ലിന്‍, മോസ്‌കോ, ഡെ്ന്‍വര്‍, റിയോ, ഹെല്‍സിങ്കി, ഓസ്ലോ, നൈരോബി; ഈ ലോക് ഡൗണ്‍ കാലം ലോകം ഏറ്റനുമധികം ചര്‍ച്ച ചെയ്യുന്ന പേരുകള്‍. മണി ഹീസ്റ്റ് പരമ്പരയ്ക്ക് കിട്ടുന്ന അത്ഭുതപ്പെടുത്തുന്ന സ്വീകാര്യത പ്രൊഫസര്‍ക്കും കൂട്ടാളികള്‍ക്കും ആഗോളതലത്തില്‍ ആരാധകരെ കൂട്ടിക്കൊണ്ടിരിക്കുക്കയാണ്. നെറ്റ്ഫ്‌ളിക്‌സ് പറയുന്നതും മറ്റെല്ലാം ഷോകളെക്കാളും മുന്നിലാണ് മി ഹീസ്റ്റ് എന്നാണ്. കാഴ്ച്ചക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നിന്നിരുന്ന ടൈഗര്‍ കിംഗിനെ പ്രൊഫസറും കൂട്ടാളികളും മറികടന്നു.

നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട കണക്കു പ്രകാരം 64 ദശലക്ഷം കാഴ്ച്ചക്കാരുമായി മുന്നില്‍ നിന്നിരുന്ന ടൈഗര്‍ കിംഗ്‌സിനെ ഇപ്പോള്‍ മണി ഹീസ്റ്റ് പിന്തള്ളിയിരിക്കുന്നു. 65 ദശലക്ഷം പേരാണ് ഈ സ്പാനിഷ് മോഷണ പരമ്പരയ്ക്ക് ലോകമെമ്പാടുമായി കാഴ്ച്ചക്കാരായുള്ളത്. ആദ്യ രണ്ട് സീസണകുകള്‍ രണ്ട് എപ്പിസോഡുകളിലായിട്ടാണ് ആദ്യം മണി ഹീസ്റ്റ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് തുടങ്ങിയത്. ഏപ്രില്‍ മൂന്നോടെ കൂടുതല്‍ എപ്പിസോഡുകള്‍ സംപ്രേക്ഷണം തുടങ്ങി. മൊത്തം 31 എപ്പിസോഡുകളാണുള്ളത്. 50-60 മിനിട്ടുകളാണ് ഓരോ എപ്പിസോഡിന്റെയും ദൈര്‍ഘ്യം. കാഴ്ച്ചക്കാരുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ കൂടുതല്‍ എപ്പിസോഡുകള്‍ നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുമെന്നാണ് വിവരം. സ്പാനിഷ് നെറ്റ്വര്‍ക്കായ ആന്റിന 3 യില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മണി ഹീസ്റ്റിന്റെ(സ്പാനിഷില്‍ ലാ കാസ ഡി പാപ്പല്‍) അന്താരാഷ്ട്ര അവകാശം 2017 ല്‍ ആണ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കുന്നത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആളുകള്‍ കൂടുതലായി പ്രയോജനപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് നെറ്റ്ഫ്‌ള്കിസ് പരമ്പരകള്‍ക്ക് മുമ്പത്തെക്കാളെറെ കാഴ്ച്ചക്കാര്‍ കൂടാന്‍ തുടങ്ങിയത്. 15 മില്യണ്‍ കാഴ്ച്ചക്കാരാണ് ലോക് ഡൗണ്‍ കാലത്ത് അധികമായി തങ്ങള്‍ക്കുണ്ടായതെന്നാണ് നെറ്റ്ഫ്‌ളിക്‌സ് പറയുന്നത്. ഇതില്‍ ഭൂരിഭാഗവും ലോക് ഡൗണ്‍ കഴിഞ്ഞും തങ്ങളുടെ സ്ഥിരം ഉപഭോക്താക്കളായി തുടരാന്‍ സാധ്യതയില്ലെന്നും നെറ്റ്ഫ്‌ളിക്‌സ് പറയുന്നുണ്ട്.

ലോക് ഡൗണ്‍ കാലത്ത് നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ജനപ്രിയ ഷോയായി മാറിയത് The King: Murder,, Mayhem and Madnsse ആയിരുന്നു. ഏഴ് എപ്പിസോഡ് സീരീസ് ആയ ഗൈഗര്‍ കിംഗ് ജോസഫ് മാല്‍ഡൊണാഡോ-പാസേജ് അഥവ ജോ എക്സോട്ടിക്കിനെയും ഒക്ലോമയിലെ അദ്ദേഹത്തിന്റെ Greater Wynnewood Exotic Animal park നെയും കേന്ദ്രീകരിച്ചുള്ളതാണ്. കണ്ടുപരിചയമുള്ള ഡോക്യുമെന്ററികളുടെ ഗണത്തില്‍പ്പെടുന്നതല്ല, The King: Murder,, Mayhem and Madness.നിങ്ങള്‍ക്കിത് പലതരത്തിലാണ് അനുഭവേദ്യമാകുന്നത്. ' Wild,Wild Country, Ted Bundy Tapes തുടങ്ങിയ ഡോക്യുമെന്ററികളുടെ വിജയത്തിന് ശേഷം വരുന്ന ടൈഗര്‍ കിംഗിന്റെ വിജയം ലോകം ഇത്തരം ഡോക്യുമെന്ററികളുടെ അഭൂതപൂര്‍വമായ കുതിച്ചുചാട്ടത്തിനു സാക്ഷ്യം വഹിക്കുന്നുവെന്നാണ് തെളിയിക്കുന്നതായിരുന്നു. മേല്‍സൂചിപ്പിച്ച ഡോക്യുമെന്റികളുടെ പ്രത്യേകതയെന്തെന്നാല്‍, അവ 'ടോക്കിംഗ് ഹെഡ്' ഡോക്യുമെന്ററികളുടെ( ഒരു വ്യക്തി ഒരു പ്രത്യേക വിഷയത്തെ കുറിച്ച് വിവരണം നല്‍കിക്കൊണ്ട് അവതരിപ്പിക്കുന്ന ഡോക്യുമെന്ററികള്‍) ഗണത്തില്‍പ്പെടുന്നവയായിരുന്നില്ലെന്നതാണ്. ഒരു സിനിമയെങ്ങനെ അതിന്റെ പ്രേക്ഷകനെ പിടിച്ചിരുത്താന്‍ ട്വിസ്റ്റുകളും പ്രവചനാതീത സന്ദര്‍ഭങ്ങളും ഉപയോഗിക്കുന്നുവോ, അതേ തന്ത്രങ്ങളും ശക്തമായ കഥാപാത്രങ്ങളുടെ സാന്നിധ്യവും ടൈഗര്‍ കിംഗ് ഉള്‍പ്പെടെയുള്ള ഈ ശ്രേണിയിലെ ഡോക്യുമെന്ററികളിലുണ്ട്.

എന്നാല്‍ ടൈഗര്‍ കിംഗിന്റെ വ്മ്പിച്ച ജനകീയതയെ മറികടന്നാണ് സ്പാനിഷ് പരമ്പര ലോകത്തിന്റെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നത്. ലോകമെമ്പാടും ഏറ്റവുമധികം ആളുകള്‍ കണ്ട നെറ്റ്ഫ്ളിക്സിലെ ഇംഗ്ലീഷ് ഇതര ഭാഷാ സിരീസ് കൂടിയാണിത്. അമേരിക്കയില്‍ മാത്രമാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ടോപ് 10 ഷോകളില്‍ നിന്നും മണി ഹീസ്റ്റ് പിന്നാക്കം പോയത്. എന്നാല്‍ മറ്റ് രാജ്യങ്ങളിലെല്ലാം വന്‍ സ്വീകാര്യതയാണ് ഈ പരമ്പരയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഏത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലും വച്ച് ഈ സമയത്ത് കാണാന്‍ കഴിയുന്ന ഏറ്റവും നാടകീയവും ആവേശകരവുമായ പരമ്പരകളില്‍ ഒന്നാണ് മണി ഹീസ്റ്റ്. സീരിസിന്റെ ആദ്യ സീസണ്‍ ശ്വാസമടക്കിപ്പിടിച്ചു കാണേണ്ട ഒരു ഒരു ബാങ്ക് കവര്‍ച്ചയായിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളുടെ നാമധാരികളായ, സാല്‍വദോര്‍ ഡാലിയുടെ മുഖംമൂടിയണിഞ്ഞ, വിപ്ലവത്തിന്റെ നിറമായ ചുവപ്പിലുള്ള നീളന്‍ കുപ്പായം ധരിച്ച സംഘം സ്പെയിനിലെ റോയല്‍ മിന്റില്‍ കടന്നു കയറുകയും 67 പേരെ ബന്ദികളാക്കി 2.4 ബില്യണ്‍ യൂറോ അവിടെ നിന്നും കവരുകയുമാണ്. മൂന്നാം സീസണും ലോകമാകമാനം മണി ഹെയ്സ്റ്റിന്റെ ആരാധകരെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഈ ആവേശം മനസിലാക്കിയാവണം ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ ഹൗസ് ആയ റെഡ് ചില്ലീസ് മണി ഹെയ്സ്റ്റ് സീസണ്‍ ഒന്നിന്റെ ഇന്ത്യന്‍ പകര്‍പ്പവകാശം സ്വന്തമാക്കിയത്. ബോളിവുഡില്‍ ചിത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍നിര സംവിധായകരുമായി ചര്‍ച്ച നടത്തി വരികയാണ്.

മാഡ്രിഡില്‍ നിന്നുള്ള അലക്സ് പിനയാണ് മണി ഹെയ്സ്റ്റിന്റെ സൃഷ്ടാവ്. ഭാഷാതിര്‍ത്തികള്‍ കടന്ന്, അന്താരാഷ്ട്ര തലത്തില്‍ തങ്ങളുടെ സൃഷ്ടികള്‍ക്ക് പ്രേക്ഷകരെ സ്വന്തമാക്കുന്ന സ്പാനിഷ് ത്രില്ലര്‍ പരമ്പര സൃഷ്ടാക്കളുടെ ഗണത്തില്‍പ്പെടുന്നയാളാണ് അലക്സ് പിനയും. ലോക്ക്ഡ് അപ്പ്, എലൈറ്റ്, ഹൈ സീസ് തുടങ്ങിയ പരമ്പരകളുടെ അതേ ആവേശവും അനുഭവവുമാണ് മണി ഹെയ്സ്റ്റും സമ്മാനിക്കുന്നത്.


Next Story

Related Stories