TopTop

മോഹന്‍ലാലിനെതിരേ കേസ് എടുത്തിട്ടില്ല, വാര്‍ത്തകള്‍ തെറ്റെന്നു മനുഷ്യാവകാശ കമ്മിഷന്‍

മോഹന്‍ലാലിനെതിരേ കേസ് എടുത്തിട്ടില്ല, വാര്‍ത്തകള്‍ തെറ്റെന്നു മനുഷ്യാവകാശ കമ്മിഷന്‍

കൊറോണയുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ നടന്‍ മോഹന്‍ലാലിനെതിരേ കേസ് എടുത്തിട്ടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. താരത്തിനെതിരേ കേസ് എടുത്തൂവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മനുഷ്യാവകാശ കമ്മിഷന്‍ പിആര്‍ഒ ഇറക്കിയ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചൂ.

ചൊവ്വാഴ്ച്ച വൈകുന്നേരം മോഹന്‍ലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനയ്‌ക്കെതിരേ ഒരു പരാതി ഓണ്‍ലൈനില്‍ ലഭിച്ചിരുന്നു. സ്വാഭാവിക നടപടിക്രമം എന്ന നിലയില്‍ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിര്‍ത്തിയാല്‍ പ്രസ്തുത പരാതി കമ്മിഷന്‍ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല; എന്നാണ് പിആര്‍ഒയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.

മാര്‍ച്ച് 22 ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യം ജനത കര്‍ഫ്യൂ ആചരിച്ചിരുന്നു. ഇതേ ദിവസം തന്നെ വൈകിട്ട് അഞ്ചു മണിക്ക് കൊറോണ വൈറസിനെതിരോ പോരാടുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരെയും അഭിനന്ദിക്കാന്‍ ജനങ്ങള്‍ കൈകള്‍ കൂട്ടിയടിച്ചോ പാത്രങ്ങള്‍ മുട്ടിയോ ശബ്ദമുണ്ടാക്കണമെന്നും മോദി അഭ്യര്‍ത്ഥിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആഹ്വാനം നിറവേറ്റാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് മോഹന്‍ലാലും രംഗത്തു വന്നിരുന്നു. ഈ അഭ്യര്‍ത്ഥനയ്‌ക്കൊപ്പമായിരുന്നു മോഹന്‍ലാലിന്റെ അശാസ്ത്രീയമായ പ്രസ്താവനയും ഉണ്ടായത്. 'എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്' എന്നായിരുന്നു പ്രധാനമന്ത്രിയുടെ കൈയടി ആഹ്വാനത്തിന് മോഹന്‍ലാല്‍ നല്‍കിയ വ്യാഖ്യാനം. ഇതിനെതിരേ വ്യാപകമായ വിമര്‍ശനവും പരിഹാസവുമാണ് നടനെതിരേ ഉയര്‍ന്നത്. മനുഷ്യാവകാശ കമ്മിഷനില്‍ പരാതി പോയതും ഇതിന്റെ ഭാഗമാണ്.


Next Story

Related Stories