TopTop
Begin typing your search above and press return to search.

'പുതിയ പ്രോജക്ടുകളൊന്നുമില്ല, നികുതി അടയ്ക്കാന്‍ പണമില്ല'; ഇങ്ങനെയൊരവസ്ഥ ജീവിതത്തില്‍ ആദ്യമെന്ന് കങ്കണ റണൗട്ട്

പുതിയ പ്രോജക്ടുകളൊന്നുമില്ല, നികുതി അടയ്ക്കാന്‍ പണമില്ല; ഇങ്ങനെയൊരവസ്ഥ ജീവിതത്തില്‍ ആദ്യമെന്ന് കങ്കണ റണൗട്ട്

രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന നടി താനാണെന്നും എന്നാല്‍ ഇത്തവണ തനിക്ക് ചുമത്തിയ നികുതിയുടെ പുകുതി അടയ്ക്കാനെ കഴിഞ്ഞുള്ളുവെന്ന് ബോളിവുഡ് നടി കങ്കണ റണൗട്ട്. കഴിഞ്ഞവര്‍ഷം ജോലി ഇല്ലായിരുന്നു അതിനാല്‍ പകുതിയെ അടയ്ക്കാന്‍ സാധിക്കൂ. അതിന് സര്‍ക്കാര്‍ പിഴ ചുമത്തിയാലും സ്വാഗതം ചെയ്യുമെന്നും നടി പറയുന്നു.

തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലാണ് നടി ഇക്കാര്യം അറിയിച്ചത്. '' ഏറ്റവും കൂടുതല്‍ ടാക്‌സ് അടക്കുന്ന സ്ലാബിലാണ് ഞാന്‍ ഉള്‍പ്പെടുന്നത്, വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടയ്ക്കുന്നു, ഞാന്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന നടിയാണെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി പുതിയ പ്രോജക്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്,' കങ്കണ പറയുന്നു.

നികുതി അടയ്ക്കാന്‍ വൈകിയെങ്കിലും തീര്‍പ്പുകല്‍പ്പിക്കാത്ത നികുതി പണത്തിന് സര്‍ക്കാര്‍ പലിശ ഈടാക്കുന്നുണ്ടെങ്കിലും അവര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു. ക്രിയാത്മകമായ ഒരു കുറിപ്പില്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചുകൊണ്ട് കങ്കണ എഴുതി, ''വ്യക്തി എന്ന നിലയില്‍ മോശം സമയമായിരിക്കും, എന്നാല്‍ ഒന്നിച്ച് നിന്നാല്‍ ഈ സമയവും അതിജീവിക്കും' തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവി എന്ന ചിത്രമാണ് കങ്കണയുടെ വരാനിരിക്കുന്ന ചിത്രം. തേജസ്, മണികര്‍ണ്ണിക റിട്ടേണ്‍സ് തുടങ്ങിയ ചില ചിത്രങ്ങളും ഈ പട്ടികയിലുണ്ട്.


Next Story

Related Stories