TopTop
Begin typing your search above and press return to search.

ഉള്ളു തുറന്ന് ചിരിച്ച് ദീപിക; ശ്രദ്ധേയമായി ഛപാക്കിലെ ഗാനം

ഉള്ളു തുറന്ന് ചിരിച്ച് ദീപിക; ശ്രദ്ധേയമായി ഛപാക്കിലെ ഗാനം

ദീപിക പദുക്കോണിന്റെ പുതിയചിത്രം ഛപാക്കിലെ ഗാനം പുറത്ത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചിത്രത്തിലെ നോക് ജോക് എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനഞ്ചു വയസ്സില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മാലതി എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനായെത്തുന്നത്.

മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്താനായി ഗുല്‍സാര്‍ ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ് മഹാദേവന്‍ പാടിയിരിക്കുന്ന ഗാനത്തിന് ശങ്കറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദീപികയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ ദീപികയുടെ മേക്കോവറിന് വലിയ സ്വീകാര്യത ലഭച്ചിരുന്നു.


Next Story

Related Stories