പ്രിയാ വാര്യര്‍ നായികയായ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സസ്പെന്‍സ് ത്രില്ലറായിട്ടാണ് ചിത്രം എത്തുക. ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍നിന്ന് ലഭിച്ചത്. അര്‍ബാസ് ഖാന്, അസീം അലിഖാന്, പ്രിയാന്‍ഷു ചാറ്റര്‍ജി, മുകേഷ് റിഷി തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്ന തരത്തില്‍ നേരത്തെ ശ്രീദേവി ബംഗ്ലാവി ചര്‍ച്ചയായിരുന്നു.