TopTop
Begin typing your search above and press return to search.

'സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ് എന്റെ കളി'; വീണ്ടും കടയ്ക്കല്‍ ചന്ദ്രന്‍

സാധാരണക്കാര്‍ക്ക് വേണ്ടിയുള്ളതാണ് എന്റെ കളി; വീണ്ടും കടയ്ക്കല്‍ ചന്ദ്രന്‍

പിറന്നാൾ ദിനത്തിൽ മമ്മുട്ടിക്ക് ആദരവുമായി പൊളിറ്റിക്കല്‍ ത്രില്ലര്‍ 'വൺ' ന്റെ ടീസർ. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രി കടക്കൽ ചന്ദ്രനായാണ് മമ്മൂട്ടി വേഷമിടുന്നത്. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്ത് വിട്ടത്.

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിൽ മലയാള സിനിമാ ആസ്വാദകരെ എറെ വിഷമിപ്പിച്ച ഒന്നാണ് വൺ റിലീസ്. ഈ പശ്ചാത്തലത്തിലാണ് അണിയറ പ്രവർത്തകർ സിനിമയുടെ മൂന്നാമത് ടീസർ പുറത്തിറക്കുന്നത്.

ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ ശ്രീലക്ഷ്മി നിർമ്മിക്കുന്ന ചിത്രം മമ്മുടിയുടെ മുഖ്യമന്ത്രി വേഷം കൊണ്ട് മാത്രം വലിയ ജന ശ്രദ്ധ പിടിച്ച് പറ്റിയ ഒന്നായി മാറിയിരുന്നു. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയ്ക്ക് പുറമേ ജോജു ജോർജ്, മുരളി ​ഗോപി, നിമിഷ സജയൻ, ​ഗായത്രി അരുൺ തുടങ്ങിയ താരനിരയും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ​ഗോപി സുന്ദറാണ് ചിത്രത്തിന് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. വൈദി സോമസുന്ദരമാണ് ഛായാ​ഗ്രഹണം.

കോവിഡിന്‌റെ പശ്ചാത്തലത്തിൽ നിരവധി സിനിമകൾ ഒടിടി ഫ്ലാറ്റ്ഫോമുകൾ വഴി റിലീസ് ചെയ്യുമ്പോഴും വൺ ഇത്തരത്തിൽ പുറത്തിറക്കില്ലെന്നാണ് അണിയറ പ്രവർത്തകരുടെ നിലപാട്. ലോക ജനത നേരിടുന്ന ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകൾ വഴി തന്നെ വൺ റിലീസ് ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നായിരുന്നു സംവിധായകന്റെ നിലപാട്.



Next Story

Related Stories