TopTop
Begin typing your search above and press return to search.

'എല്ലാവരും ചിരിയോടെ ആശംസിച്ചു, നന്നായി വരുമെന്ന്'; തമാശയുടെ ഒന്നാം വര്‍ഷത്തില്‍ സംവിധായകന്‍ അഷ്‌റഫ് ഹംസ

എല്ലാവരും ചിരിയോടെ ആശംസിച്ചു, നന്നായി വരുമെന്ന്; തമാശയുടെ ഒന്നാം വര്‍ഷത്തില്‍ സംവിധായകന്‍ അഷ്‌റഫ് ഹംസ

ബോഡി ഷെയ്മിങ്ങിന് ഇരയാകേണ്ടി വരുന്ന ശ്രീനിവാസന്‍ മാഷുടെയും ചിന്നുവിന്റെയും കഥ പറഞ്ഞ തമാശ പിറന്നിട്ട് ഒരു വര്‍ഷമാകുന്നു. മലയാളി സിനിമ പ്രേക്ഷകരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഒരു മികച്ച സിനിമയായിട്ടാണ് തമാശയെ എല്ലാവരും വിലയിരുത്താറുള്ളത്. വിനയ് ഫോര്‍ട്ട്, ചിന്നു ചാന്ദിനി, ദിവ്യ പ്രഭ, ഗ്രേസ് ആന്റെണി, അരുണ്‍ കുര്യന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത സിനിമ അഷ്‌റഫ് ഹംസയാണ് സംവിധാനം ചെയ്തത്.

ചിത്രം റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം തികയുമ്പോള്‍ റിലീസ് ദിവസം സിനിമ കാണാനിറങ്ങിയ ഓര്‍മ പങ്കുവെക്കുകയാണ് സംവിധായകന്‍ അഷ്‌റഫ് ഹംസ. സിനിമ കാണാനിറങ്ങിയ ദിവസം വണ്ടിയുടെ വേഗത കാരണം പോലീസ് പിടിച്ചതും പിന്നീട് ആള്‍ ജി ബെസ്റ്റ് പറഞ്ഞ് പറഞ്ഞു വിട്ടതുമായ ഓര്‍മയാണ് അഷ്‌റഫ് പങ്കുവെക്കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു ഓര്‍മ പങ്കിടല്‍.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

' തമാശ '

ഇന്നെന്റെ സിനിമ റിലീസാണ് ,പടം തുടങ്ങിക്കാണും സര്‍ .. അതു കൊണ്ട് വേഗത കൂടിപ്പോയതാണ് ..

പോലീസുകാര്‍ ചിരിയോടെ അടുത്തേക്ക് വന്നു ,

'ഓ, ഡയരക്ടര്‍ ആണല്ലേ ..

ഏതാ പടം ' ..?

'തമാശ' ..

All the best ..

ധൈര്യമായി പോകൂ ..

ഇത്രേം വേഗത വേണ്ട ..

.. എല്ലാവരും ചിരിയോടെ ആശംസിച്ചു.

നന്നായി വരുമെന്ന് ....

സമീര്‍ താഹിര്‍, ബൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് എന്നിവര്‍ ചേര്‍ന്നാണ് തമാശ നിര്‍മിക്കുന്നത്.


Next Story

Related Stories