TopTop
Begin typing your search above and press return to search.

'എന്റെ വീട്ടിലെ കൃഷി', മമ്മുട്ടിയുടെ വിളവെടുപ്പിന് പിന്നാലെ തോട്ടത്തില്‍ നിന്നും മോഹന്‍ലാല്‍

എന്റെ വീട്ടിലെ കൃഷി, മമ്മുട്ടിയുടെ വിളവെടുപ്പിന് പിന്നാലെ തോട്ടത്തില്‍ നിന്നും മോഹന്‍ലാല്‍

തോട്ടത്തില്‍ വിളഞ്ഞ സണ്‍ഡ്രോപ് പഴങ്ങളുടെ വിളവെടുക്കുന്ന മമ്മുട്ടിയുടെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം നവ മാധ്യമങ്ങളിലെ വൈറല്‍. ചെറിയ സണ്‍ഡ്രോപ് ചെടിക്കൊപ്പം വിളഞ്ഞ പഴങ്ങളും കയ്യിലേന്തി ഇരിക്കുന്ന ഫോട്ടോ ആയിരുന്നു മമ്മുട്ടി പങ്കുവച്ചത്.

ഇതിന് പിന്നാലെ വീട്ടിലെ ഓര്‍ഗാനിക് കൃഷി പരിചയപ്പെടുത്തുകയാണ് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലും. തോട്ടത്തില്‍ നിന്നുള്ള പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് മോഹന്‍ലാല്‍ തന്റെ കൃഷി പരിചയപ്പെടുത്തുന്നത്.

നാടന്‍ പയറും, വാഴയും പശ്ചാത്തലത്തിലുള്ള ഫോട്ടോയില്‍ തലയില്‍ തോര്‍ത്തും വെള്ള ഷര്‍ട്ടും മടക്കിക്കുത്തിയ മുണ്ടും ധരിച്ച് സാധാരണക്കാരനായാണ് ലാലേട്ടന്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ നാടന്‍ ലുക്ക് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ലൈക്കാണ് ഒരു മണിക്കുറിനിടെ ഫോട്ടോയ്ക്ക് ലഭിച്ചിട്ടുള്ളത്.




Next Story

Related Stories