TopTop
Begin typing your search above and press return to search.

ഒരു രാത്രി ഒരു പകല്‍ പ്രദര്‍ശനം ഇന്നു മുതല്‍

ഒരു രാത്രി ഒരു പകല്‍ പ്രദര്‍ശനം ഇന്നു മുതല്‍

പ്രതാപ് ജോസഫ് സംവിധാനം ചെയ്ത 'ഒരു രാത്രി ഒരു പകല്‍' സിനിമ സമാന്തര പ്രദര്‍ശനത്തിനൊരുങ്ങി. ദുരഭിമാനക്കൊല പ്രമേയമാക്കിയ സിനിമ പ്രണയികളായ രണ്ടുപേരുടെ ജീവിതത്തിലെ 24 മണിക്കൂറിലൂടെയാണ് സഞ്ചരിക്കുന്നത്.

പൂര്‍ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ജനുവരി 4,5,6,7 തീയതികളില്‍ കോഴിക്കോട് ഓപ്പന്‍ സ്‌ക്രീന്‍ തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. എല്ലാ ദിവസവും വൈകീട്ട് 4 മണിക്കും 6 മണിക്കും രണ്ട് പ്രദര്‍ശനങ്ങള്‍ നടക്കും. സിനിമയുടെ ദൈര്‍ഘ്യം 75 മിനിറ്റ്.

പുതുമുഖം യമുന ചുങ്കപ്പള്ളിയും മാരിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മിനിമല്‍ സിനിമയുടെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചലച്ചിത്ര നിരൂപകന്‍ ഡാല്‍ട്ടന്‍ ജെ.എല്‍. ആണ് നിര്‍മാണ പങ്കാളി.

ഷൈജു എം. ആണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രതാപ് ജോസഫ്, ആനന്ദ് പൊറ്റക്കാട്, ഗിരീഷ് രാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്യാമറ. സലീം നായര്‍ പശ്ചാത്തല സംഗീതവും ജോണ്‍ ആന്റണി കളറിങ്ങും റഹൂഫ് കെ. റസാഖ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. പാട്ട് എഴുതി ആലപിച്ചിരിക്കുന്നത് ശരത് ബുഹോയും കുറ്റിച്ചൂളന്‍ ബാന്‍ഡും ചേര്‍ന്നാണ്. ലെനന്‍ ഗോപന്‍, അര്‍ച്ചന പത്മിനി, ശുഐബ് ചാലിയം എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.

സ്റ്റില്‍ ഫോട്ടോഗ്രഫി വൈശാഖ് ഉണ്ണികൃഷ്ണന്‍. ടൈറ്റില്‍ ഡിസൈന്‍ ദിലീപ് ദാസ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് ആന്റണി ജോര്‍ജ്ജ്, അപര്‍ണ ശിവകാമി, ഇന്ദ്രജിത്ത്.


Next Story

Related Stories