TopTop

ഓസ്കാര്‍ രാവിനെ ജോക്കര്‍ നയിക്കുമോ? 11 നോമിനേഷനുമായി ഒന്നാമത്, പത്തു നോമിനേഷനുമായി ഡി കാപ്രിയോയുടെ വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

ഓസ്കാര്‍ രാവിനെ ജോക്കര്‍ നയിക്കുമോ? 11 നോമിനേഷനുമായി ഒന്നാമത്, പത്തു നോമിനേഷനുമായി ഡി കാപ്രിയോയുടെ  വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്

തൊണ്ണൂറ്റി രണ്ടാമത് ഓസ്കാര്‍ നോമിനേഷനുള്ള പട്ടിക പ്രഖ്യാപിച്ചു. 11 നോമിനേഷനുമായി ജോക്കര്‍ മുന്നില്‍. ലിയോനാര്‍ഡോ ഡികാപ്രിയോ നായകനായ വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡിന് 10 നോമിനേഷന്‍. പത്തു നോമിഷനുമായി സാം മെന്‍ഡസിന്റെ 1917, മാര്‍ടിന്‍ സ്കോര്‍സെസ്സെയുടെ ദ ഐറിഷ്മാന്‍ എന്നീ ചിത്രങ്ങളും. കാന്‍ ചലചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ദക്ഷിണ കൊറിയന്‍ സംവിധായകന്‍ ബോങ് ജൂന്‍ ഹോയുടെ പാരസൈറ്റിന് 6 നോമിനേഷനുകള്‍. ഫെബ്രുവരി 9നാണ് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം.

പ്രധാന നോമിനേഷനുകള്‍ ഇങ്ങനെ;


ചിത്രം

ഫോര്‍ഡ് ആന്‍ഡ് ഫെറാരി, ദ ഐറിഷ്മാന്‍, ജോജോ റാബിറ്റ്, ജോക്കര്‍, ലിറ്റില്‍ വിമന്‍, മാര്യേജ് സ്റ്റോറി, 1917, വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്, പാരസൈറ്റ്

നടന്‍
ആന്റോണിയോ ബാന്ദേറാസ് (പെയിന്‍ ആന്‍ഡ് ഗ്ലോറി), ലിയോനാര്‍ഡോ ഡികാപ്രിയോ (വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്), ആഡം ഡ്രൈവര്‍ (മാര്യേജ് സ്റ്റോറി) ജോക്വിന്‍ ഫിനിക്സ് (ജോക്കര്‍), ജൊനാഥന്‍ പ്രൈസ് (ദ ടു പൊപ്സ്)

നടി
സിന്ത്യ എറിവോ (ഹാരിയെറ്റ്), സ്കാര്‍ലറ്റ് ജോണ്‍സണ്‍ (മാര്യേജ് സ്റ്റോറി), സാവോറൈസ് റോനന്‍ (ലിറ്റില്‍ വിമന്‍), ചാര്‍ലിസ് തെറോണ്‍ (ബോംബ്ഷെല്‍), റെനീ സെല്‍വേഗര്‍ (ജൂഡി)

സംവിധായകന്‍
മാര്‍ടിന്‍ സ്കോര്‍സെസ്സെ (ദ ഐറിഷ്മാന്‍), ടോഡ് ഫിലിപ്സ് (ജോക്കര്‍), സാം മെന്‍ഡസ് (1917), ക്വിന്‍റിന്‍ ടരന്‍റിനോ (വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്), ബോങ് ജൂന്‍ ഹോ (പാരസൈറ്റ്)

സഹനടന്‍
ടോം ഹങ്ക്സ് (എ ബ്യൂട്ടിഫുള്‍ ഡേ ഇന്‍ ദ നെയ്ബര്‍ഹുഡ്), ആന്തണി ഹോപ്കിന്‍സ് (ദ ടു പോപ്സ്), അല്‍ പാച്ചിനോ (ദ ഐറിഷ്മാന്‍), ജോ പെസ്കി (ദ ഐറിഷ്മാന്‍), ബ്രാഡ് പിറ്റ് (വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്)

സഹനടി
കാത്തി ബാറ്റ്സ് (റിച്ചാര്‍ഡ് ജീവല്‍) ലോറ ഡേണ്‍ (മാര്യേജ് സ്റ്റോറി), സ്കാര്‍ലറ്റ് ജോണ്‍സണ്‍ (ജോജോ റാബിറ്റ്), ഫ്ലോറന്‍സ് പ്യൂഫ് (ലിറ്റില്‍ വിമന്‍), മാര്‍ഗോട്ട് റോബ്ബീ (ബോംബ്ഷെല്‍)

അഡാപ്റ്റഡ് സ്ക്രീന്‍പ്ലെ
സ്റ്റീവന്‍ സള്ളിയന്‍ (ദ ഐറിഷ്മാന്‍), ടൈക വൈടിടി (ജോജോ റാബിറ്റ്), ടോഡ് ഫിലിപ്സ്, സ്കോട്ട് സില്‍വര്‍ (ജോക്കര്‍), ഡെസ്റ്റിന്‍ ദാനിയേല്‍ ക്രെട്ടന്‍, ആന്‍ഡ്ര്യു ലാന്‍ഹാം (ജസ്റ്റ് മേഴ്സി), ഗ്രേറ്റ ഗെര്‍വിഗ് (ലിറ്റില്‍ വിമന്‍), ആന്തണി മക്കാര്‍ട്ടന്‍ (ദ ടു പോപ്സ്)

ഒറിജിനല്‍ സ്ക്രീന്‍പ്ലേ
റിയാന്‍ ജോണ്‍സണ്‍ (ക്നൈവ്സ് ഔട്ട്), നോഹ് ബോംബാച്ച് (മാര്യേജ് സ്റ്റോറി), സാം മെന്‍ഡസ് , ക്രിസ്റ്റി വില്‍സണ്‍ കെയേന്‍സ് (1917), ക്വിന്‍റിന്‍ ടരന്‍റിനോ (വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ്), ബോങ് ജൂ ഹോ , ജിന്‍ വണ്‍ ഹാന്‍ (പാരസൈറ്റ്)




Next Story

Related Stories