TopTop
Begin typing your search above and press return to search.

പാരസൈറ്റ് വിജയ് ചിത്രം മിന്‍സാര കണ്ണായുടെ കോപ്പിയടിയെന്ന് നിര്‍മ്മാതാവ്, കോടതിയെ സമിപീക്കും

പാരസൈറ്റ് വിജയ് ചിത്രം മിന്‍സാര കണ്ണായുടെ കോപ്പിയടിയെന്ന് നിര്‍മ്മാതാവ്, കോടതിയെ സമിപീക്കും

മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നേടിയ പാരാസൈറ്റ്, വിജയ് നായകനായി 1999ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണാ എന്ന തമിഴ് സിനിമയുടെ കോപ്പിയടി ആണെന്ന് നിര്‍മ്മാതാവ് പി എല്‍ തേനപ്പന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി എല്‍ തേനപ്പന്‍ പറഞ്ഞു. ഒരു അന്താരാഷ്ട്ര അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യും. നമ്മുടെ ചില സിനിമകള്‍ അവരുടെ സിനിമകളില്‍ നിന്ന് പ്രചോദനം നേടിയതാണ് എന്ന് പറയുമ്പോള്‍ അവര്‍ കേസ് കൊടുക്കുന്നു. നമ്മളും അത് തന്നെ തിരിച്ച് ചെയ്യണം - തേനപ്പന്‍ പറഞ്ഞു.

വിജയ്, രംഭ, മോണിക്ക കാസ്‌റ്റെലിനോ, ഖുശ്ബു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ മിന്‍സാര കണ്ണാ സംവിധാനം ചെയ്തത് കെ എസ് രവികുമാറാണ്. നായകന്‍ പ്രണയിക്കുന്ന യുവതിയുടെ വീട്ടില്‍ നായകന്റെ കുടുംബം മുഴുവന്‍ ജോലിക്കാരായി എത്തുന്നതാണ് ഈ കോമഡി ചിത്രം പറഞ്ഞത്. ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത പാരാസൈറ്റ് പറഞ്ഞത് ഒരു സമ്പന്ന കുടുംബത്തിലേയ്ക്ക് നുഴഞ്ഞുകയറി, ഉന്നതി യോഗ്യതയുള്ളവരായി അഭിനയിച്ച് ജീവിക്കുന്ന കഥയാണ്.


Next Story

Related Stories