TopTop
Begin typing your search above and press return to search.

ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും അച്ഛന്‍ കമ്യൂണിസം ഉപേക്ഷിച്ച് രാമഭക്തനായതിന്റെ പിന്നിലെ കഥ

ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും അച്ഛന്‍ കമ്യൂണിസം ഉപേക്ഷിച്ച് രാമഭക്തനായതിന്റെ പിന്നിലെ കഥ

കമ്യൂണിസ്റ്റും നിരീശ്വരവാദിയുമായിരുന്ന തങ്ങളുടെ അച്ഛന്‍ രാമഭക്തനായതിനു പിന്നിലെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് തെലുഗ് സൂപ്പര്‍ താരവും ജനസേന പാര്‍ട്ടി തലവനുമായ പവന്‍ കല്യാണ്‍. മൂത്ത സഹോദരന്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഒരു ട്വീറ്റ് ഷെയര്‍ ചെയ്താണ് ആ കഥ പവന്‍ പറയുന്നത്.

കടുത്ത ഹനുമാന്‍ ഭക്തനാണ് ചിരഞ്ജീവി. തന്റെ കഥാപാത്രങ്ങളുടെ പേരുകളായി ഹനുമാന്റെ പര്യായപദങ്ങളാണ് താരം കൂടതലും തെരഞ്ഞെടുക്കുന്നതും. ബുധനാഴ്ച്ച ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ ഹനുമാന്റെ ചിത്രം പങ്കുവച്ചിരുന്നു. കുട്ടിക്കാലത്ത് തനിക്ക് സമ്മാനമായി കിട്ടിയതാണ് ഈ ഹനുമാന്‍ ചിത്രമെന്നും ഇന്നും ഒരു നിധിപോലെ താനിത് കാത്തു സൂക്ഷിക്കുകയാണെന്നാണ് ചിരഞ്ജീവ് പറയുന്നത്.

ഈ ട്വീറ്റ് ഷെയര്‍ ചെയ്താണ് കടുത്ത നിരീശ്വരവാദിയും കമ്യൂണിസ്റ്റുമായിരുന്ന തങ്ങളുടെ അച്ഛന്‍ ദൈവവിശ്വാസിയായ കഥ പവന്‍ കല്യാണ്‍ പറയുന്നത്. ചേട്ടന്‍ ചിരഞ്ജീവിയാണ് അച്ഛനെ സ്വാധീനിച്ചതെന്നാണ് പവന്‍ പറയുന്നത്. 'സഹോദരന്‍ മൂലമാണ് ഞങ്ങളുടെ കുടുംബം ഹനുമാന്‍ ഭക്തരാകുന്നത്. ചേട്ടന്റെ ഹനുമാന്‍ ഭക്തി അച്ഛനെയും സ്വാധീനിച്ചു, നിരീശ്വരവാദിയില്‍ നിന്നും കമ്യൂണിസ്റ്റുകാരില്‍ നിന്നും അദ്ദേഹമൊരു രാമഭക്തനായി മാറി. കുട്ടിക്കാലത്ത് ഞാനും നൂറ്റിയെട്ട് പ്രാവിശ്യം ഹനുമാന്‍ നാമം ജപിക്കുമായിരുന്നു; പവന്‍ കല്യാണ്‍ കുറിക്കുന്നു.

<blockquote class="twitter-tweet"> <p lang="en" dir="ltr">Hanumanji worship came into our home through my brother-Chiranjeevi garu; & that made my father to transform from an atheist& communist to Lord Rama Devotee. I used to recite Chalisa 108 times in certain days of my teen age.Jai Hanuman!🙏 <a href="https://t.co/5Kh0oWjnGp">https://t.co/5Kh0oWjnGp</a></p>— Pawan Kalyan (@PawanKalyan) <a href="https://twitter.com/PawanKalyan/status/1248141872477818881?ref_src=twsrc^tfw">April 9, 2020</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories