TopTop
Begin typing your search above and press return to search.

വ്‌ളാദിമിറിനെയും എസ്ട്രാഗനെയും പോലെ കൊറോണക്കാലത്ത് മോചനത്തിന്റെ ഗോഥോയെ കാത്തിരിക്കുകയാണ് നമ്മളും; പി. ബാലചന്ദ്രന്‍

വ്‌ളാദിമിറിനെയും എസ്ട്രാഗനെയും പോലെ കൊറോണക്കാലത്ത് മോചനത്തിന്റെ ഗോഥോയെ കാത്തിരിക്കുകയാണ് നമ്മളും; പി. ബാലചന്ദ്രന്‍

അപ്രതീക്ഷിമായ ലോക് ഡൗണ്‍ പി. ബാലചന്ദ്രന്‍ എന്ന മലയാളിയുടെ പ്രിയപ്പെട്ട ബാലേട്ടനെ തമിഴ്‌നാട്ടില്‍ കുരുക്കിയിട്ടിരിക്കുകയാണ്. തിരുവണ്ണാമലയില്‍ മകളുടെ വീട്ടിലാണ് ബാലേട്ടനിപ്പോള്‍. ഈ അടച്ചുപൂട്ടലില്‍ നിന്നും പുറത്തിറങ്ങാനുള്ള കാത്തിരിപ്പില്‍ ബാലേട്ടന്റെ മനസിലേക്ക് വന്നത് സാമുവല്‍ ബക്കറ്റിന്റെ വിഖ്യാത നാടകം ഗോഥോയെ കാത്ത്(Waiting for Godot) ആണ്. കോറോണ കാലത്തെ മനുഷ്യാവസ്ഥയെ ഗോഥോയെ കാത്ത് എന്ന നാടകുമായി അതിമനോഹരമായി കോര്‍ത്തിണക്കുകയാണ് ബാലേട്ടന്‍. സംക്ഷിപ്തമായി നാടകത്തിന്റെ ഇതിവൃത്തവും അര്‍ത്ഥവ്യാപ്തിയോടെ ചെറിയ വാക്കുകളില്‍ ആഖ്യാനവും അദ്ദേഹം അവതരിപ്പിക്കുന്നു. കാത്തിരിപ്പും പ്രതീക്ഷയും മോചനവും ഗോഥോയിലെ കഥാപാത്രങ്ങളിലേതുപോലെ കൊറോണക്കാലത്തെ മനുഷ്യരിലും ചേര്‍ത്തുവയ്ക്കുന്നുണ്ട്.

സ്‌കൂള്‍ ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന സമയത്ത് ഗോഥോയെ കാത്ത് എന്ന നാടകത്തില്‍ സഹസംവിധായകനായി പ്രവര്‍ച്ചിട്ടുണ്ടെങ്കിലും ഇന്നീ കൊറോണ കാലത്താണ് തനിക്കാ നാടകത്തിന്റെ യഥാര്‍ത്ഥ ആഴവും പരപ്പും അതിന്റെ പ്രസക്തിയും തിരിച്ചറിയാന്‍ കഴിയുന്നതെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്. നമ്മള്‍ എല്ലാവരും അവനവന്റെ വീട്ടിലോ ഒറ്റപ്പെട്ട സ്ഥലങ്ങളിലോ പെട്ടുപോയിരിക്കുകയാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, ഇഷ്ടംപോലെ സമവുമുണ്ട്. പക്ഷേ, നമ്മള്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്നത്. അതേക്കുറിച്ചൊന്നാലോചിച്ചാല്‍ എല്ലാവര്‍ക്കും ഗോഥോയെ കാത്ത് എന്ന നാടകവും മനസിലാകുമെന്നാണ് ബാലചന്ദ്രന്‍ പറയുന്നത്.

ഗോഥോയെ കാത്ത് അവതരിപ്പിക്കപ്പെട്ട ശേഷം നിരൂപകരും ആസ്വാദകരും നാടകത്തിനെതിരേ രംഗത്തു വരികയായിരുന്നു. അവര്‍ക്കാര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അസംബന്ധം(Absurd) എന്നാണ് കുറ്റപ്പെടുത്തിയത്. പില്‍ക്കാലത്ത് അസംബന്ധ നാടക പ്രസ്ഥാനം രൂപം കൊണ്ടുവന്നതെന്നത് മറ്റൊരു വസ്തുത. നിരൂപകരും ആസ്വാദകര്‍ക്കും മനസിലാകാതെ പോയ നാടകം സാന്‍ഫ്രാന്‍സിസ്‌കോ ജയിലിലെ തടവുകാര്‍ നിര്‍നിമേഷരായി കണ്ടിരുന്നകാര്യവും ബാലേട്ടന്‍ പങ്കുവയ്ക്കുന്നുണ്ട്.

സാന്‍ഫ്രാന്‍സിസ്‌കോ ജയിലിലെ തടവുകാര്‍ക്ക് മനസിലാക്കാന്‍ പറ്റിയപോലെ ഈ കൊറോണക്കാലത്ത് ഞാനും ഗോഥോയെ കാത്ത് മനസിലാക്കുന്നു. ഉള്‍ക്കൊള്ളുന്നൂ. നമ്മുടെ ഓരോരുത്തരുടെയും; മാനവരാശിയുടെ അവസ്ഥ മോചനത്തിന്റെ ഗോഥോ പ്രത്യേകക്ഷപ്പെടും എന്നുള്ളതാണ്; ബാലേട്ടന്‍ പറയയുന്നു. നാം നമ്മെ തിരിച്ചറിയുക, മോചനത്തിന്റെ ഭാഗ്യം തിരിച്ചറിയണം. അതു നമ്മളെ ആശ്ലേഷിക്കട്ടെ എന്നാണ് ഞാനിപ്പോള്‍ ആഗ്രഹിക്കുന്നത്'എന്നു പറഞ്ഞവസാനിപ്പിക്കുന്ന ബാലേട്ടന്‍രെ വീഡിയോ തീര്‍ച്ചയായും കാണേണ്ടതാണ്.


Next Story

Related Stories