TopTop

'ഇണയാവാനും തുണയാവാനും ഓക്കേ പക്ഷേ കീഴ്‌പെട്ട് ജീവിക്കാൻ പറ്റില്ല', പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ടീസർ

വെടിവഴിപാട് എന്ന സിനിമയ്ക്ക് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പാപം ചെയ്യാത്തവർ കല്ലെറിയട്ടെയുടെ ടീസർ പുറത്തിറക്കി. വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി 21ന് തിയറ്ററുകളിലെത്താനിരിക്കെയാണ് ടീസർ റിലീസ്.

വിനയ് ഫോർട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്.എന്നാൽ സിനിമയുടെ ടീസറിൽ വിനയ് ഫോർട്ട് എത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.ശാന്തി ബാലകൃഷ്ണൻ, അരുണ്‍ കുര്യന്‍ എന്നിവരാണ് ടീസറിലുള്ളത്.

സ്പൈർ പ്രൊ‌ഡക്ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ ആണ് നിർമിക്കുന്നത്. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.




Next Story

Related Stories